2020 ജൂൺ 13 ശനി

1195 ഇടവം 30
പൂരുരുട്ടാതി / അഷ്ടമി
2020 ജൂൺ 13/ ശനി
*************************
ഇന്ന്,
ഹങ്കറി: ഇൻവെൻറ്റേഴ്സ് ഡേ

ഇറാക്കി കുർദിസ്ഥാൻ: സുലൈമാനിയ സിറ്റി രക്തസാക്ഷി ദിനം

അമ്പെയ്ത്തിലെ ലോക റാങ്കിങ്ങിൽ നിലവിൽ രണ്ടാം റാങ്കിലും മുമ്പ് ഒന്നാം റാങ്കിലായിരുന്നതുമായ താരമായ ദീപിക കുമാരിയുടെയും (1994 ),

വൈദ്യുതി നിരക്ക് വർധനയിലും ചെലവുചുരുക്കൽ നടപടികളിലും പ്രതിഷേധിച്ചുള്ള രാജ്യവ്യാപക സമരത്തിന്റെ പശ്ചാത്തലത്തിൽ 2013 ൽ രാജിവച്ച മുൻ ബൾഗേറിയൻ പ്രധാനമന്ത്രി ബൊയ്‌കൊ ബോറിസോവിന്റെയും (1959),

ഐക്യരാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറൽ ബൻ കി മൂണിന്റെയും (1944),

ജന്മദിനം !
******************

ഇന്നത്തെ ചർച്ചയ്ക്ക്
***********************

കവിത

ശുചിത്വകാലം

മാനവലോകത്തെ ഗ്രസിക്കു- മീ മഹാമാരി , മാനുഷ്യജീവിത ശൈലിയെ- തകർക്കുവാൻ , അതിവേഗസംസ്കാര- ഭ്രമമാർന്ന ജനതതൻ , അന്തകരാമിവരോരോ- നൂറ്റാണ്ടിലും.

ജാലകപഴുതിലൂടെമാത്രമായ് കാഴ്ചകൾ,
ജാതകംമറ്റുരാജയോഗങ്ങളൊക്കയും വെറുതെയായ്.
കിളികൾതൻ സംഗീതം- കാതോർക്കാതിരുന്നവർ,
കിളിമൊഴിക്കായിന്നു- കാതുകൾ കൂർപ്പിക്കുന്നൂ.

മുഖം മറയ്ക്കാതെ - നടന്നിരുന്നവരൊക്കയും,
മുഖംമറച്ചു മാത്രം നടക്കാൻ- ശീലിക്കുന്നു .
ഒട്ടുമേ അകലാൻ മനസ്സ്- കാണിക്കാത്തവർ,
ഒരു മീറ്ററകലം പാലിക്കാൻ
പഠിക്കുന്നു.
ഇത്തിരി നാളുകൾ
ഭയംകുടിപ്പിച്ച് വീട്ടിലിരുത്തി,
ഒത്തിരിശീലങ്ങൾ നൽകി നീ ഭീകരാ.

ഭക്ഷണമെത്രയോ പാഴാക്കികളഞ്ഞവർ,
ഭക്ഷണമില്ലാതെ വിശപ്പിൻ
രുചി നുണയുന്നവർ.
കാലത്തിൻ യാന്ത്രികതയിൽ- നെട്ടോട്ടമോടിയോർ,
കാറ്റും വെളിച്ചവും-
കൊതിച്ചിടുന്നിപ്പോഴവർ.

നീണ്ടവരികളില്ലയമ്പലങ്ങളിൽ-
തിക്കും തിരക്കും,
നീണ്ടുപോകുന്ന-
വാങ്കുവിളികളൊട്ടുമേ,
മതജാതി സ്പർദ്ധയില്ല-
രാഷ്ടീയകൊലകളും,
മരണവ്യാധിക്കണക്കിൽ-
ചടഞ്ഞിരിക്കുന്ന
കോലങ്ങൾ മാത്രം.

വീടു കേറാത്തവർ -
വൈകിയെത്തിയിരുന്നവർ , വീടുവിടാതിരിക്കാൻ ശീലിച്ചു- ജീവരക്ഷക്കായ്.

സാമൂഹ്യ പ്രവർത്തകരെത്രയോ നീതി- പാലകർ വൈദ്യന്മാർ, സ്വജീവിതം ഹോമിക്കുന്ന- വരന്യർക്കായ്,
മാലാഖമാരെത്രയോ- ഭൂവിലുറങ്ങാതിരിക്കുന്നവർ,
മാലോകരെ ജീവൻ ത്യജിച്ച്- രക്ഷിക്കും
ദൈവദൂതരവർ.

സ്വായത്ത്വമാക്കേണം
മനുഷ്യകുലമാകവേ,
സ്വയംശുചിത്വ പദ്ധതി-
മെല്ലെ ഒരു രോഗവും,
പകരില്ലതുവഴി രക്ഷിക്കാം- നമുക്കൊരു , ലോകജനതയെ കെട്ടി-
പടുക്കാമൊരാരോഗ്യക്കാലം.

എത്രയോ മഹാമാരികൾ-
മറന്നു പോയവർ നാം,
അത്രയുമണുവ്യാധികളിനിയും- വരും പോകും.
എന്നാലും പഠിക്കില്ലിയീ- മനുഷ്യർശുചിത്വമൊട്ടുമേ,
എന്നിട്ടും പാലിക്കില്ലവർ-
വേണ്ടമുന്നൊരുക്കങ്ങൾ.

രോഗം വന്നു ഭേദമാക്കു-
ന്നതിലെത്രയോ നല്ലു,
രോഗം വരാതെ-
സൂക്ഷിക്കയെന്ന വചനവും,
ആരോഗ്യദൃഡരാം- ജനതയല്ലോയെന്നും,
ലോകാഭിവൃദ്ധിക്കുചിതം-
സത്യം സഖേ.
********

കെ വി എസ് നെല്ലുവായ്.

ഇന്നത്തെ സ്മരണ
********************
ഡോ. കെ കെ രാഹുലൻ മ (1930 -2011. )

ആചാര്യ അത്രെ മ (1898 – 1969)
മെഹ്ദി ഹസൻ മ (1927 – 2012)

മാലിക് മേരാജ് ഖാലിദ് മ( 1915–2003)

ആലിസ് ഡീഹിൽ മ (1844 – 1912)

ജ്യൂളാ ഗ്രോഷീഷ് മ (1926 – 2014)

സഞ്ജയൻ ജ( 1903 - 1943)

ഇ. എം. എസ്‌. ജ (1909 -1998)
രഘുകുമാർ ജ(1953 -2014)
ഡബ്ല്യു ബി യേറ്റ്സ് ജ( 1865 - 1939)

ചരിത്രത്തിൽ ഇന്ന്

********************

1878 - യു.എസ്.എസ്. ജെന്നറ്റ് എന്ന യുദ്ധക്കപ്പൽ ആർട്ടിക്ക് സമുദ്രത്തിൽ ഐസ് പാളികളിൽ ഇടിച്ച് തകർന്നു.
1942 - രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ വിവരങ്ങൾ അറിയാൻ അമേരിക്ക യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് വാർ ഇൻഫോർമേഷൻ എന്ന ഒരു സം‌വിധാനം തുറന്നു.
1955 - മിർ മൈൻ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയിൽ കണ്ടെത്തി
1956 - റയൽ മാഡ്രിഡ് ആദ്യത്തെ യൂറോപ്യൻ ചാമ്പ്യൻ ക്ലബ്സ് കപ്പ് കരസ്ഥമാക്കി.
1978 - ഇസ്രായേൽ സൈന്യം ലെബനനിൽ നിന്നു പിന്മാറി.
2007 - അൽ അസ്കാരി പള്ളി വീണ്ടും ബോംബിനിരയായി

Comments
  • Umadevi Thurutheri ശുഭദിനം
    Write a reply...
  • Umadevi Thurutheri ഓരോ നൂറ്റാണ്ടിലും പരിഷ്ക്കാരത്തിലും സംസ്ക്കാരത്തിലും ഭ്രമിച്ച മനുഷ്യരുടെ കാലനായ് മനുഷ്യകുലത്തെ മുടിക്കാനായ് വരുന്നു മഹാമാരികൾ. കാഴ്ചകൾ ഇപ്പോൾ ജനലിനുള്ളിലൂടെ മാത്രമായ് മാറി
    ജാതകവും അതിൻ്റെ ഉത്തമഫലങ്ങളും നിർവീര്യമായ്.
    കിളികൂജനം തീരെ ശ്രദ്ധിക്കാതിരുന്ന
    വർ ഇന്ന് കിളികളുടെ ചിലയ്ക്കലിനായി ചെവി വട്ടംപിടിക്കുന്നു.
    മുഖംമറയ്ക്കാതെ മനസ്സിനെ മറന്നുനടന്നവർ ഇന്ന് മനസ്സുതുറന്നു എന്നാൽ മുഖം മറച്ചാണ് നടക്കുന്നത്.
    അകലം ഒട്ടും ശ്രദ്ധിക്കാത്തവരും ഇന്ന് മിനിമം ഒരു മീറ്ററെങ്കിലും ദൂരത്തെ നില്ക്കൂ.
    കുറച്ചുനാളുകൾ വീട്ടിനുള്ളിൽ അടച്ചിരുത്തി ഒരുപാട് നല്ലശീലങ്ങൾ ഈ മഹാമാരി പഠിപ്പിച്ചു നമ്മളെ.
    ആഹാരം ചുമ്മാ നശിപ്പിച്ചു കളയുന്നവർ ആഹാരമില്ലാതെ വിശന്നുവലയുന്നു.
    യന്ത്രമനുഷ്യരേപോലെ പരക്കംപാഞ്ഞവർ ഇന്ന് പുറംലോകം കാണാൻ വല്ലാതെ ആഗ്രഹിക്കുന്നു.
    അമ്പലത്തിൽ നീണ്ട ക്യൂവില്ല തൊഴാൻ ,നീണ്ടുനില്ക്കുന്ന ബാങ്കുവിളിയുമില്ല, കുർബാനകൊള്ളലുമില്ല.
    രാഷ്ട്രീയക്കൊലകളൊ ജാതിക്കോമരങ്ങളൊ കേൾക്കാനോ കാണാനോയില്ല എല്ലാവരും മരണകാരിയായ ഈ മാരണത്തിനുമുന്നിൽ പകച്ചിരിപ്പാണ്.
    വീട്ടിൽവരാതെ അലയുന്നവരും പാതിരവരെ വരാത്തവരും വീടുവിട്ടു വെളിയിൽ ഇറങ്ങാതായിന്ന് .
    സാമൂഹ്യപ്രവർത്തകരും ഡോക്റ്റേഴ്സും മാലാഖമാരും സ്വന്തംജീവിതം പണയംവച്ച് ഉറങ്ങാതെ ജനങ്ങളുടെജീവൻ കാക്കുകയാണ്.
    ശുചിത്വംപാലിച്ചു ജീവൻരക്ഷിക്കാനിന്നു മനുഷ്യൻ പഠിച്ചിരിക്കുന്നു.
    ആരോഗ്യപരിപാലനം ശ്രദ്ധിക്കുന്ന ലോകജനങ്ങളെ ഇതിലൂടെ വാർത്തെടുക്കാം നമുക്ക്.
    പണ്ടത്തെ പലമഹാരോഗങ്ങളും മറന്നുപോയി അഹങ്കാരിച്ച നമ്മളിന്ന്
    അത്തരം രോഗത്തെ തിരിച്ചറിഞ്ഞു അഹങ്കാരം വെടിഞ്ഞുതുടങ്ങി.
    എന്നാലും പഠിക്കുമോ മനുഷ്യർ ശുചിത്വപാലനം ഈ കാലം കഴിഞ്ഞാൽ,അതീവജാഗ്രതയും മുൻകൂട്ടി രോഗപ്രതിരോധവും രോഗത്തിനെതിരെ.
    രോഗം വന്നു മാറ്റുന്നതിലും നല്ലത് രോഗംവരാതെ ശ്രദ്ധിക്കുകയാണ്.
    ആരോഗദൃഢഗാത്രരായ ജനങ്ങളല്ലെ ലോകപുരോഗതിയ്ക്കുവേണ്ടത് കൂട്ടുകാരെ. കാലികപ്രസക്തമായ വിഷയം കവിതയിലൂടെ നല്ലദർശനം നൽകി.
    അഭിനന്ദനങ്ങൾ
    കെ വി എസ് നെല്ലുവായ് 
  • Umadevi Thurutheri 🌷ഇന്നത്തെ മൊഴിമുത്ത് 🌷

    ''സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാൻ നാം ആഗ്രഹിക്കുന്നു. അത് നിലവിൽ വരുത്താൻ നാം ശ്രമിക്കുന്നു , ഇതാണ് സാങ്കൽപ്പിക സോഷ്യലിസം.
    ാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും മുതലാളിത്തം തകർന്ന് സോഷ്യലിസം രൂപം കൊള്ളും.
    അത് അനിവാര്യമാണ് . ഇതാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനം. ''

    -സഖാവ് ഇ.എം.എസ്-

    ആചാരത്തിന്റെയും വിശ്വാസത്തിന്റെയും അദൃശ്യതടവറക്കുള്ളില് ഭയന്നുവിറച്ചുനില്ക്കുകയായിരുന്ന മനുഷ്യമനസ്സുകളെ അതില് നിന്നും മോചിപ്പിക്കാന് തന്റെ ജീവിതം ഇ എം എസ് മാറ്റിവെച്ചു.
    മേലാളനെ കണ്ടാല് രണ്ടാംമുണ്ട് അരയില് കെട്ടി ഓച്ചാനിച്ചുനിന്നവര് നട്ടെല്ലു നിവര്ത്തി നിന്ന് രണ്ടാംമുണ്ടെടുത്ത് തലയില് കെട്ടാന് അദ്ദേഹം അടിസ്ഥാനവര്ഗ്ഗത്തെ പ്രാപ്തനാക്കി. “അടുക്കളയില് നിന്ന് അരങ്ങത്തേക്ക്” എന്ന നാടകം വി.ടി.ഭട്ടതിരിപ്പാട് എഴുതുകയും ഇ.എം.എസ് ഉള്പ്പെടെയുള്ളവര് അത് അവതരിപ്പിക്കുകയും ചെയ്തപ്പോള് അന്തര്ജന സ്ത്രീകളെ പറ്റി മാത്രമായിരുന്നില്ല, അത് രാജ്യത്ത് അടുക്കളയില് തളക്കപ്പെട്ട മുഴുവന് സ്ത്രീസമൂഹത്തിനു വേണ്ടി കൂടിയായിരുന്നു.

    എല്ലാവര്ക്കും മുന്പേ ചിന്തിച്ച എല്ലാവര്ക്കും മുന്പേ വിപ്ലവവഴിയിലൂടെ നടന്ന ഇ.എം.എസ്, ലോകത്തില് ആദ്യമായി ജനാധിപത്യ വ്യവസ്ഥയിലൂടെ ഭരണത്തിലെത്തിയ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതി എന്നും ഈ സഖാക്കളുടെ സഖാവിന് സ്വന്തം.
  • Umadevi Thurutheri 🎂ജന്മദിനാശംസകൾ🎂
    Jaya Lekshmy
    Kavitha Karthyayani
  • Umadevi Thurutheri Vikraman PN writes

    ശുഭദിനം!
    See more
  • Suya Sunil Adarsh ശുഭദിനം ചേച്ചി
  • ശ്രീരേഖ എസ് ശുഭദിനം
  • Elizabeth Babu സുപ്രഭാതം സസ്നേഹം
  • Jaya Narayanan ശുഭ ദിനം
  • Meenakshi Pramod ശുഭദിനം ചേച്ചൂ
  • Ramesan Ptk ശുഭദിനം . . .
    -0:47
  • Sashikala Panicker ശുഭദിനം പ്രീയരേ..
  • തത്ത്വമസി അക്കാദമി സുപ്രഭാതം_ _🥳
  • രഘുചന്ദ്രൻ ആർ തീരങ്ങളെ തഴുകി മെല്ലേ താരാട്ട് പാടി
    തേനൂറും മൊഴി വിട അനുപദം ചൊല്ലി
    തേടട്ടെ സായൂജ്യം സാഗര നെഞ്ചിലും 
    See more
  • Padmini Jayakumar ശുഭദിനം
  • Kurungattu Vijayan ഏവർക്കും ശുഭദിനാശംസകൾ
  • Kurungattu Vijayan കവിത കാലികം. ഇഷ്ടം
  • Suja Desai Good morning
  • Kurungattu Vijayan 257. മൗനം
    അകന്നുനില്ക്കുന്നവന്റെ മൗനത്തെ, പ്രതിഷേധമെന്നോ പ്രതിരോധമെന്നോ വിളിക്കാം!
    • Umadevi Thurutheri Kurungattu Vijayan

      സാഹചര്യം വഷളാകാതെ വാക്കേറിനാൽ മുറിവേല്പിക്കാത്ത പ്രതിഷേധം തന്നെ മൌനം
  • Joy Abraham ശുഭദിനാശംസകള്
    Write a reply...
  • Joy Abraham ഒരു ദേവദാസിക്കെഴുതിയ വരികള്

    അവസാനം

    ഒരു കാലം വരും.
    അപ്പോള് എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കും
    എല്ലാ ശബ്ദങ്ങളും സാദൃശ്യത്തോടെ മുഴങ്ങും
    മരങ്ങള്, തടാകങ്ങള്, കുന്നുകള്
    എല്ലാം ഒരൊറ്റ കയ്യൊപ്പു
    വഹിക്കുന്നതായി തോന്നും.
    അപ്പോഴാണ്
    നീ അവരെ കടന്നുപോവുക
    തിരിച്ചറിയാതെ,
    അവരുടെ ചോദ്യങ്ങള്
    കേള്ക്കുന്നുവെന്നിരിക്കിലും
    വാക്കുകളില്നിന്ന് നീ അര്ത്ഥം പെറുക്കിയെടുക്കുന്നില്ല,
    അപ്പോള് നിന്റെ ആഗ്രഹങ്ങള് നിലയ്ക്കുന്നു.
    അപ്പോള് നീ,
    സ്‌നേഹം തിരിച്ചു കിട്ടാത്ത പ്രണയിനിയായ,
    സ്വന്തം വിധിയെക്കുറിച്ച് ബോധവതിയായ
    നിശ്ശബ്ദയായ ഒരു ദേവദാസിയെപ്പോലെ
    അമ്പലനടകളിലിരുന്നു.
    വയസ്സ്
    ഒരു രാത്രിയില്
    ഞാനുണര്ന്നപ്പോള്
    വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്കൊണ്ട്
    എന്റെ കഴുത്തില് കുത്തുന്നതു കാണാനിടയായി.
    തെരുവ് വിജനമായിരുന്നു.
    രാത്രി
    മരക്കൊമ്പില് എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
    മൂപ്പെത്താത്ത പഴമായിരുന്നു.
    പ്രണയം
    യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
    പ്രണയത്തിന്റെ മായാവിഭ്രമത്തിന്
    ഞാനിപ്പോഴും അര്ഹയാണോ?
    കണ്ണുകളിറുക്കിക്കൊണ്ട്
    എന്നെ വിളിക്കരുത്.
    ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
    ഒരു തണുപ്പേറിയ നവജാതശിശു.
    പ്രിയപ്പെട്ടവനേ,
    നീയാണതിന് പിതൃത്വം നല്കിയത്.
    നിനക്ക് ഇപ്പോള് ആ കുഞ്ഞിനെ
    തിരസ്‌കരിക്കാനാവില്ല.

    (മാധവിക്കുട്ടി)
    -0:00
    Write a reply...
  • Joy Abraham ഇ.എം ശങ്കരന് നമ്പൂതിരിപ്പാട്‌

    മനുഷ്യജീവിതത്തിന്റെ സമസ്‌ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ്‌ രാഷ്‌ട്രീയപ്രവര്ത്തനം. ഈ ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ ചലനങ്ങളെ സൂക്ഷ്‌മതയോടുകൂടി വിലയിരുത്തിയ മാര്ക്‌സിസ്റ്റ്‌ ദാര്ശനികനായിരുന്
    നു സ: ഇ.എം.എസ്‌.

    ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ്‌ ഇ.എം.എസ്‌ വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില് പിറന്നത്‌. 1909 ജൂണ് 13 ന്‌ പാലക്കാട്‌ ജില്ലയിലെ ഏലംകുളത്ത്‌ ജനിച്ചു. പിതാവ്‌ പരമേശ്വരന് നമ്പൂതിരിപ്പാടും. മാതാവ്‌ വിഷ്‌ണുദത്തയും. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്‌ണമായ സമരങ്ങളില് ഇടപെട്ടുകൊണ്ടാണ്‌ തന്റെ പൊതുപ്രവര്ത്തനം ഇ.എം.എസ്‌ ആരംഭിക്കുന്നത്‌. തുടര്ന്ന്‌ കോണ്ഗ്രസ്സുകാരനായി രാഷ്‌ട്രീയ ജീവിതത്തിലേക്ക്‌ അദ്ദേഹം പ്രവേശിച്ചു. വിദ്യാര്ത്ഥിയായിരിക്കുന്ന അവസരത്തില് തന്നെ നമ്പൂതിരി യോഗക്ഷേമ സഭയുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കാന് തുടങ്ങി, എഴുതാനും. തൃശൂര് സെന്റ്‌ തോമസ്‌ കോളേജില് ബി.എ ക്ക്‌ പഠിച്ചുകൊണ്ടിരുന്നപ്പോള് നിയമലംഘനത്തില് പങ്കെടുക്കാനും കോളേജ്‌ വിട്ടു. നിയമം ലംഘിച്ചു അറസ്റ്റ്‌ വരിച്ചു. ജയില് മോചിതനായ ഇ.എം.എസ്‌ മുഴുവന് സമയ കോണ്ഗ്രസ്സ്‌ പ്രവര്ത്തകനായി. കോണ്ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്ടിയിലൂടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട്‌ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പില് സഖാവും അംഗമായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറിയായി. തുടര്ന്നാണ്‌ കമ്യൂണിസ്റ്റ്‌ പാര്ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള് അതിലും അംഗമായി ചേരുന്നത്‌. പാര്ടിയുടെ അഖിലേന്ത്യാ ജനറല് സെക്രട്ടറിയായും പ്രവര്ത്തിച്ചു. മരണം വരെ പാര്ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്‌ ബ്യൂറോയിലും അംഗമായിരുന്നു.

    1934 പി. കൃഷ്‌ണപിള്ള, എ.കെ.ജി, കേരളീയന് തുടങ്ങിയവരുമായി ചേര്ന്ന്‌ കേരളത്തില് കോണ്ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്ട്ടിക്ക്‌ രൂപം നല്കി. 1934 മുതല് 1940 വരെ കോണ്ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്ട്ടിയുടെ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറി, 1941 മുതല് ഇന്ത്യന് കമ്യൂണിസ്റ്റ്‌ പാര്ട്ടിയുടെ കേന്ദ്രകമ്മിറ്റി മെമ്പര്. 1950 മുതല് പോളിറ്റ്‌ ബ്യൂറോ മെമ്പര്. 1953-56 വര്ഷങ്ങളില് ഇന്ത്യന് കമ്യൂണിസ്റ്റ്‌ പാര്ട്ടിയുടെ ആക്‌റ്റിംഗ്‌ ജനറല് സെക്രട്ടറി, 14 വര്ഷം ഇന്ത്യന് കമ്യൂണിസ്റ്റ്‌ പാര്ട്ടി (മാര്ക്‌സിസ്റ്റ്‌) ജനറല് സെക്രട്ടറി. 1939 ല് മദിരാശി അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.
  • Joy Abraham സ്പാനിഷ്കാരിയായ ബാഡ്മിന്റൺ കളിക്കാരിയാണ് കരോളിന മാരിൻ(ജ: 15 ജൂൺ 1993)[2].2015 ലെയും 2015 ലെയും ലോക വനിതാ ചാമ്പ്യനുമാണ് മാരിന്.ലോക റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള മാരിൻ റയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടി. ഭാരതത്തിന്റെ പി. വി. സിന്ധുവിനെയാണ് അവർ തോത്പിച്ചത്.
    Write a reply...
  • Joy Abraham പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞനാണ്‌ ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ.പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണന്ന് തെളിയിച്ചത് അദ്ദേഹമാണ്. വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ കൂടിച്ചേരൽ മൂലമുണ്ടാകുന്ന ഈ തരംഗങ്ങൾ നേർ രേഖയിൽ സഞ്ചരിക്കുമെന്നും,അപ്പോൾ വൈദ്യുത കാന്തിക മേഖലകൾ പരസ്പരം ലംബമാകുന്നതോടൊപ്പം,അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.ദ്രവ്യത്തിലോ ശൂന്യതയിലോ സ്വയം സഞ്ചരിക്കാൻ കഴിവുള്ള വൈദ്യുത മണ്ഡലത്തിന്റേയും കാന്തിക മണ്ഡലത്തിന്റേയും സ്വഭാവമുള്ള തരംഗങ്ങളാണ് വൈദ്യുത കാന്തിക തരംഗങ്ങൾ. തരംഗത്തിന്റെ വൈദ്യുത, കാന്തിക മണ്ഡലങ്ങൾ തരംഗം ഊർജ്ജം കൈമാറുന്ന ദിശയ്ക്ക് ലംബമായി സ്പന്ദിക്കുന്നു. തരംഗത്തിന്റെ ആവൃതി വ്യത്യസ്ത വൈദ്യുത കാന്തിക തരംഗങ്ങളിൽ വ്യത്യസ്തമായിരിക്കും. റേഡിയോ തരംഗങ്ങൾ, മൈക്രോ തരംഗങ്ങൾ, ഇൻഫ്രാറെഡ് തരംഗം, ദൃശ്യപ്രകാശം, അൾട്രാവയലറ്റ് തരംഗം, എക്സ്-കിരണങ്ങൾ, ഗാമ കിരണങ്ങൾ തുടങ്ങിയവ വൈദ്യുതകാന്തിക തരംഗങ്ങളാണ്. വൈദ്യുത കാന്തിക തരംഗങ്ങളിലെ വളരെ ചെറിയൊരു ഭാഗമായ ദൃശ്യപ്രകാശം മാത്രമേ മനുഷ്യനു നഗ്നനേത്രം കൊണ്ട് കാണാൻ കഴിയുകയുള്ളു.വൈദ്യുത ചാർജ് വഹിക്കുന്ന വസ്തുക്കൾ അവയുടെ പരിസരത്ത് സൃഷ്ടിക്കുന്ന ഭൗതിക മണ്ഡലമാണ് വൈദ്യുതകാന്തിക മണ്ഡലം (വൈദ്യുതകാന്തികക്ഷേത്രം). ആ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ചാർജിതമായ മറ്റു വസ്തുക്കളുടെ പെരുമാറ്റത്തെ മണ്ഡലം സ്വാധീനിക്കുന്നു.ഒരു മുറിയിൽ ഉണ്ടാകുന്ന താപനിലയ്ക്ക് ഓരോ സ്ഥലത്തും ഒരു നിശ്ചിത അളവുണ്ടാകും. നമുക്കത് ഒരു താപമാപിനി(തെർമോമീറ്റർ) ഉപയോഗിച്ച് അളക്കാവുന്നതാണ്. ഓരോ ബിന്ദുവിലുമുള്ള(point) താപനില അറിവായാൽ നമുക്ക് ഒരു താപമണ്ഡലം നിർവചിക്കാൻ കഴിയുന്നു. ഇതുപോലെ അന്തരീക്ഷത്തിലെ മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ മർദ്മണ്ഡലവും നമുക്ക് പറയാൻ കഴിയും. മുകളിൽ പറഞ്ഞ രണ്ടു മണ്ഡലങ്ങളും (താപവും, മർദ്ദവും) അദിശം(Scalar) വിഭാഗത്തിൽപ്പെടുന്നു ഇവയ്ക്കു വ്യക്തമായ ദിശ പറയുവാൻ സാധിക്കുകയില്ല. എന്നാൽ വൈദ്യുതമണ്ഡലം ഒരു സദിശം(Vector) വിഭാഗത്തിൽപ്പെടുന്ന യുണിറ്റ് ആകുന്നു. ഇവയ്ക്ക് വ്യക്തമായ ദിശയും അളവും ഉണ്ടാകും. പ്രവേഗം ഇത്തരത്തിൽ ഒരു അളവ്(യുണിറ്റ്) ആണ്.
  • Joy Abraham ദീപിക കുമാരി
    അമ്പെയ്ത്തിലെ ലോക റാങ്കിങ്ങിൽ നിലവിൽ രണ്ടാം റാങ്കിലും മുമ്പ് ഒന്നാം റാങ്കിലായിരുന്നതുമായ താരമാണ് ദീപിക കുമാരി (ജനനം: 1994 ജൂൺ 13).1994 ജൂൺ 13ന് റാഞ്ചിയിൽ ജനിച്ചു.അർജുൻ ആർച്ചറി അക്കാദമിയിൽ ചേർന്നതാണ് വഴിത്തിരിവുണ്ടാക്കിയത്. ജാംഷദ്പൂരിലെ ടാറ
    See more
    Write a reply...
  • Joy Abraham ഐക്യരാഷ്ട്രസഭയുടെ എട്ടാമത് സെക്രട്ടറി ജനറലായിരുന്നു ബൻ കി മൂൺ (ജനനം: ജൂൺ 13, 1944 -). 2006 ഒക്ടോബർ 13 ന് കോഫി അന്നാന്റെ പിൻ‌ഗാമിയായി ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 2004 മുതൽ തെക്കൻ കൊറിയയുടെ വിദേശകാര്യത്തിന്റെയും വ്യാപാരത്തിന്റേയും ചുമതലയുള്ള മന്ത്രിയായി ചുമതല വഹിക്കുന്നു.ഐക്യരാഷ്ട്രസഭയുടെ ഏഷ്യക്കാരനായ രണ്ടാമത്തെ സെക്രട്ടറി ജനറലാണ് ബൻ കി മൂൺ.ബൻ 1970 ൽ സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും അന്താരാഷ്ട്ര ബന്ധങ്ങൾക്കായുള്ള ബാചിലേഴ്സ് ബിരുദവും 1985 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ജോൺ എഫ് കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റിൽ നിന്നും പബ്ലിക് അഡ്മിന്സ്ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടി.
    വിവാഹിതനായ ബൻ കി മൂൺ രണ്ടു പെണ്മക്കളുടേയും ഒരാൺകുട്ടിയുടേയും പിതാവാണ്. അദ്ദേഹം നോൺ-ഡിനോമീനിയൽ ക്രിസ്ത്യനായി സ്വയം കണക്കാക്കുന്നു. 1920 കളിൽ കൊറിയയിൽ പ്രചരിച്ച ഉചിമുറ കന്സോ സ്ഥാപിച്ച മഗിയോഹു[2] എന്ന നോൺ ചർച് മൂവ്മെന്റിലെ ഒരംഗമാണദ്ധാഹം. ഇതിലെ കൂടുതലും ഇന്റലക്റ്റ്സ് ആയിട്ടുള്ള അംഗങ്ങൾ സ്വകാര്യ പോതു ജീവിതത്തിൽ ഗോസ്പൽ പ്രചോദന സ്രോതസ്സാക്കുന്നു.സ്വന്തം ഭാഷയായ കൊറിയനു പുറമേ ഇംഗ്ലീഷും ഫ്രഞ്ചും ബൻ നന്നായി കൈകാര്യം ചെയ്യും.1960 കളുടെ ആദ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ അമേരിക്കൻ റെഡ് ക്രോസ് സംഘടിപ്പിച്ച ഇംഗ്ലീഷ് ഭാഷാ മത്സരത്തിൽ വിജയിച്ച ബൻ വാഷിംഗ്ടൺ ഡി.സിയിൽ വച്ച് അമേരിക്കയുടെ രാഷ്ട്രപതിയായിരുന്ന ജോൺ എഫ്. കെന്നഡിയെ കണ്ടുമുട്ടുകയും അതിനു ശേഷം ഒരു നയതന്ത്രജ്ഞനാകാനായി തീരുമാനിച്ചുറയ്ക്കുകയും ചെയ്തു.
    കൊറിയൻ വിദേശകാര്യ സേവനത്തിൽ ചേർന്നതിനു ശേഷം ബൻ കി മൂണിന്റെ ആദ്യ നിയമനം ന്യൂ ഡൽഹിയിലായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെഡ് ക്വാര്ടേഴ്സിലെ ഐക്യരാഷ്ട്രസഭാ വിഭാഗത്തിലെ പ്രവർത്തനത്തിനു ശേഷം തെക്കൻ കൊറിയയുടെ യു. എൻ. ലേക്കുള്ള സ്ഥിരം നിരീക്ഷണ ദൌത്യത്തിന്റെ (1991 സെപ്റ്റംബർ 17-ന് മാത്രമാണ് തെക്കൻ കൊറിയ യു.എൻ.-ന്റെ അംഗരാജ്യമായത്) ആദ്യത്തെ സെക്രട്ടറിയായി ന്യൂയോർക്കിൽ സേവനമനുഷ്ടിച്ചു. അതിനു ശേഷം അദ്ദേഹം ഐക്യരാഷ്ട്ര സഭാ വിഭാഗത്തിന്റെ ഡയറക്റ്റർ സ്ഥാനം സ്വീകരിച്ചു. വാഷിംഗ്ടൺ ഡി.സി.-യിലെ റിപബ്ലിക് ഓഫ് കൊറിയയുടെ എംബസിയിൽ രണ്ടു തവണ നിയമിതനായി. ഈ രണ്ട് നിയമനങ്ങള്ക്കിടയിൽ 1990-1992-ൽ അമേരിക്കൻ കാര്യങ്ങള്ക്കായുള്ള ഡയറക്റ്റർ ജനറലായും അദ്ദേഹം സേവനമനുഷ്ടിച്ചു. 1995-ൽ നയ രൂപവത്കരണത്തിന്റേയും അന്താരാഷ്ട്ര സംഘടനകളുടേയും ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. 1996-ൽ പ്രസിഡന്റിന്റെ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട അദ്ദേഹം 2000-ത്തിൽ ഉപമന്ത്രിയായും നിയമിക്കപ്പെട്ടു. അദ്ദേഹം ഏറ്റവും അടുത്ത് വഹിച്ചത് പ്രസിഡന്റിന്റെ വിദേശനയ ഉപദേഷ്ടാവ് എന്ന പദവിയാണ്.
  • Joy Abraham 'ഈശ്വര ജഗദീശ്വര' എന്ന ചിത്രത്തിലൂടെ 1979-ൽ ചലച്ചിത്രലോകത്തെത്തിയ സംഗീതസംവിധായകനാണ് രഘുകുമാർ. 1953-ൽ കോഴിക്കോട്ടാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ: പരേതനായ തൃപ്പൂണിത്തുറ കോവിലകം കേളപ്പൻ തമ്പുരാൻ, മാതാവ്: പരേതയായ ഫറോക്ക് പൂതേരിൽ ഇല്ലത്തിൽ പി. കെ. ലീലാമ്മ. റിലീസായ ആദ്യ ചിത്രം: വിഷം. ആകാശവാണി കലാകാരനും ആയിരുന്നു.ആർ, കെ. ശേഖറിന്റെ(ഏ. ആർ. റഹ്മാന്റെ അച്ഛൻ) കീഴിലാണ് പാട്ടുകാരനായി സിനിമാസംഗീതമേഖലയിലേയ്ക്ക് പ്രവേശിച്ചത്.പ്രഗൽഭനായ തബല വിദ്വാൻ ആയ രഘുകുമാർ മറ്റു സംഗീതസംവിധായകരുടെ സംവിധാനത്തിൽ തബല വായിച്ചിരുന്നു പ്രശസ്തമായ ആറാം തമ്പുരാൻ എന്ന സിനിമയിലെ ഹരിമുരളീരവം എന്ന ഗാനരംഗത്ത് യേശുദാസിനൊപ്പം അനിതരസാധാരണമായ വേഗതയിൽ തബല നോട്ട്സ് പാടുന്ന രഘുകുമാറിന്റെ ശബ്ദവും കേൾക്കാം.
  • Ram ശുഭദിനം
  • Joy Abraham ഓസ്ട്രിയൻ-അമേരിക്കൻ മനഃശാസ്ത്രജ്ഞൻ, ഡോക്ടർ, സാമൂഹ്യ പ്രവർത്തകൻ. എന്നീ നിലകളിൽ പ്രശസ്തനാണ് ലിയോ കെന്നർ (ജൂൺ 13, 1894 – ഏപ്രിൽ 3, 1981). ഓട്ടിസവുമായി(autism) ബന്ധപ്പെട്ട പ്രവർത്തനമാണ് അദ്ദേഹത്തെ ഏറ്റവും പ്രസിദ്ധനാക്കിയത്. മേരിലാൻഡിലെ ബാൾട്ടിമോർ ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിൽ ഹെൻറി പൈപ്പ് സൈപ്രസറിക് ക്ലിനികകിൽ ജോലിക്ക് മുമ്പ്, ജർമ്മനിയിലും സൗത്ത് ഡകോട്ടയിലും ഒരു ഡോക്ടറായി അദ്ദേഹം പ്രവർത്തിച്ചു..1943 ൽ, "ആറ്റിസ്റ്റിക് ഡിസ്പർബൻസ് ഓഫ് എഫക്റ്റീവ് കോണ്ടാക്ട്" (Autistic Disturbances of Affective Contact) എന്ന പ്രസിദ്ധമായ പേപ്പർ പ്രസിദ്ധീകരിച്ചു, ഇതിൽ 11 കുട്ടികളെ വിവരിക്കുന്നുണ്ട്. "അവർ വളരെ ബുദ്ധിമാൻമാരും എന്നാൽ അലസതയ്ക്കുവേണ്ടിയുള്ള ശക്തമായ ആഗ്രഹം പ്രകടിപ്പിക്കുന്നവരും സ്വാഭാവികമായ സമനിലയിൽ നിന്നും വ്യതിചലിക്കുന്നവരുമാണ്." ഈ അവസ്ഥയെ അദ്ദേഹം വിളിച്ച പേരാണ് തന്മയീഭാവശക്തി നഷ്ടപ്പെടുന്ന മാനസികരോഗം .(early infantile autism) ഇപ്പോൾ അത് ഓട്ടിസം എന്നറിയപ്പെടുന്നു. ലിയോ കെന്നർ ആദ്യത്തെ ശിശു മനോരോഗ ചികിത്സ ക്ലിനിക് വികസിപ്പിക്കുന്നതിലും പിന്നീട് അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലെ ശിശു മനോരോഗ ചികിത്സ ക്ലിനിക്കിന്റെ തലവനുമായി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിവും അനുഭവമുള്ള അമേരിക്കൻ ക്ലിനിക്കൽ സൈക്യാട്രിസ്റ്റായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു.1894 ജൂൺ 13-ന് അബ്രഹാം കണ്ണർ, ക്ലാര റീസ്ഫെൽഡ് കാനർ എന്നിവരുടെ മകനായി ഓസ്ട്രിയൻ-ഹംഗറിയിലെ (ഇപ്പോൾ ക്ലോകോട്ടിവ്, യൂക്രെയിൻ) ക്ലെക്കോട്ടൂവിൽ ചാസ്സെൽ ലീബ് കന്നറിലായിരുന്നു ലിയോ കെന്നർ ജനിച്ചത്. .ഈ പ്രദേശത്തെ 70% ജനസംഖ്യ യഹൂദ വംശജരാണ്. കെന്നർ തനിക്കു ലഭിച്ച പേരിനെ വെറുത്തിരുന്നു."ചസ്കൽ", "യേഹേസ്കേൽ" യുടെ യഹൂദ പതിപ്പാണ്. ലീബ്", അതിനാൽ പകരം "ലിയോ" എന്ന പേരാണ് അദ്ദേഹം തെരെഞ്ഞെടുത്തത്. , അതുകൊണ്ട് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നതാണ് ലിയോ കെന്നർ എന്നാണ്. ഒരു പരമ്പരാഗത യഹൂദ ഗൃഹത്തിൽ വളർന്നപ്പോൾ, കെന്നർ മതപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസം നേടി. തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ കെന്നർ തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ് യഹൂദ പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും അടിസ്ഥാനത്തിൽ വളർന്നു..
    1906-ൽ, ജീവിതം നയിക്കാൻ തന്റെ അമ്മാവനോടൊപ്പം ബെർലിനിലേക്ക് പോകാൻ നിർബന്ധിതനായി. . പിന്നീട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പിന്തുണയാൽ ജീവിതം തുടർന്നു. ചെറുപ്പത്തിൽ, കന്നർ കലകളെയം കലാജീവിതത്തെയും അഭിനന്ദിക്കുകയും കവി എന്ന നിലയിൽ അറിയപ്പെടാനും അതിലൂടെ ജീവിക്കാനും ആഗ്രഹിച്ചു. . നിർഭാഗ്യവശാൽ അയാൾക്ക് തന്റെ കൃതികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല..
  • Vinod Vellayani ശുഭദിനം!
  • Joy Abraham 1903 ജൂൺ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയൻ ജനിച്ചത്. പിതാവ് തലശ്ശേരി ബാസൽ മിഷൻ ഹൈ സ്കൂളിൽ മലയാളം വിദ്വാനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യർ എന്നത്. കവിയും ഫലിതമർമ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമൻവൈദ്യർ നാല്പത്തിരണ്ടാം വയസ്സിൽ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങൾളുംമാടാവ് വിട്ട് ഒതയോത്തേക്കു മടങ്ങി.വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകൻ കരുണാകരൻനായർ റവന്യൂ വകുപ്പിൽ തഹസീൽദാരായിരുന്നു. നല്ല കവിതാവാസനയുണ്ടായിരുന്ന കരുണാകരൻ നായർ രാമുണ്ണിനായർ മരിക്കുന്നതിനു് ഒന്നര വർഷം മുമ്പേ മരിച്ചുപോയി.എം.ആറിന്റെ ഇളയ സഹോദരിയായിരുന്നു പാർവ്വതി എന്ന പാറുക്കുട്ടി. എം. ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമൻനായരായിരുന്നു പാറുക്കുട്ടിയുടെ ഭർത്താവു്.വൈദ്യരുടെ അകാലചരമത്തിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ, വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ പിണറായി പുതിയ വീട്ടിൽ ഡോ. ശങ്കരൻ നായരെ പുനർവിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരൻ, ബാലകൃഷ്ണൻ, ശ്രീധരൻ എനീ പേരുകളിൽ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.
    തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു.1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണ് പ്രശസ്തമായ "സഞ്ജയൻ" എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ട് ഭാഗങ്ങൾ), സഞ്ജയൻ (ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പരിഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം,ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
    1943 സെപ്റ്റംബർ 13-ന് കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂർച്ഛിച്ച് സഞ്ജയൻ അന്തരിച്ചു. 40 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
    Write a reply...
  • Joy Abraham നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു ഇദ്ദേഹം. കങ്ങഴ ഹൈസ്കൂളിൽ നിന്നും മലയാളം ഹയ്യർ പാസ്സായ ഫിലിപ്പ് പട്ടാളത്തിൽ ചേർന്നു. തിരിച്ചു വരുമ്പോൾ ബി ക്ളാസ്സ് മെഡിക്കൽ പ്രാക്റ്റീഷണറാകാൻ യോഗ്യത നേടിയിരുന്നുവെങ്കിലും സാഹിത്യവാസന ഉണ്ടായിരുന്നതിനാൽ, അദ്ദേഹം കാനം സി.എം.എസ്സ് മിഡിൽസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് മുണ്ടക്കയം,കുമ്പളാംപൊയ്ക, കോട്ടയം എന്നിവിടങ്ങളിലെ സി.എം എസ്സ്. സ്കൂളുകളിൽ ജോലി നോക്കി. അദ്ധ്യാപികയായിരുന്ന ശോശാമ്മയയിരുന്നു ഭാര്യ. സോഫി, സാലി, സാജൻ, സൂസി, സേബ എന്നിവർ മക്കൾ. 1982 ജൂൺ 13നു അന്തരിച്ചു."ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു ആദ്യ കൃതി. അതിലെ "കുടിയിറക്ക്" എന്ന കവിത കഥാപ്രസംഗം ആയും ടാബ്ളോ ആയും സ്കൂൾ വാർഷികങ്ങളിൽ പേരെടുത്തു. "ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവൽ. മനോരമ വാരികയിൽ വന്ന "ഈ അരയേക്കർ നിന്റേതാണ്"," പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി. തുടർന്നു മനോരമയിൽ ചേർന്നു. 1967ൽ സ്വന്തമായി "മനോരാജ്യം" എന്ന വാരിക തുടങ്ങി. കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയവ ഏറെ വായനക്കാരെ നേടി. അറുപതുകളിലെ കൌമരപ്രായക്കരായ മലയാളികളിൽ വായനാശീലം വളർത്തിയത് കാനം ഈ.ജെയും മോഹൻ ഡി. കങ്ങഴയും (ഡിറ്റക്റ്റീവ് നോവലിസ്റ്റ്) മുട്ടത്തു വർക്കിയുമായിരുന്നു. വായനക്കാരെ അകർഷിക്കാനുള്ള മസാല ചേർത്തു ആദ്യമായി " നീണ്ടകഥകൾ" സൃഷ്ടിച്ചത് കാനം ഈജെയാണ്. പക്ഷേ "പൈങ്കിളി" എന്ന പേരു വീണതു 'പാടാത്ത പൈങ്കിളി'യുടെ കർത്താവ് മുട്ടത്തു വർക്കിയ്ക്കാണ്.തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ് ആധാരമാക്കി എഴുതിയ " ഭാര്യ" ഏറെ ജനപ്രീതി നേടി. ഉദയാ ഈ നോവലിനെ അടിസ്ഥാനമാകി നിർമ്മിച്ച അതേ പേരിലുള്ള ചലച്ചിത്രം വളറെ പ്രസിദ്ധം. സത്യനും രാഗിണിയും ആയിരുന്നു താരങ്ങൾ. വയലാർ ഈ ചിത്രത്തിനു വേണ്ടി എഴുതിയ " പെരിയാറേ", "ഓമനക്കൈയ്യിലൊരൊലിവില കൊമ്പുമായ്" എന്നിവ ഇന്നും പോപ്പുലറാണ്. 7 നാടകങ്ങളും 2 കവിതാസമാഹാരങ്ങളും നൂറിൽപ്പരം നോവലുകളും കാനത്തിന്റേതായിട്ടുണ്ട്. 23 നോവലുകൾ എണ്ണം ചലച്ചിത്രങ്ങളാക്കപ്പെട്ടു. എല്ലാത്തിനും തിരക്കഥ എഴുതി. 5 ചിത്രങ്ങൾക്കു ഗാനമെഴുതി. 'അവൾ വിശ്വസ്തയായിരുന്നു' എന്ന ചിത്രത്തിലെ "തിരയും തീരവും ചുംബിച്ചുറങ്ങി" തുടങ്ങിയ ചലച്ചിത്രഗാനങ്ങൾ പ്രസിദ്ധം.
    Write a reply...
  • Joy Abraham ജർമനിയിലെ ആദ്യ വനിതാ ഡോക്ടറാണ് ഡൊറോതിയ ക്രിസ്റ്റൈൻ എർക്സ്‌ലെബൻ (13 നവംബർ 1715, ക്വഡ്‌ലിൻബർഗ്– 13 ജൂൺ 1762ക്വഡ്‌ലിൻബർഗ്).
    ചെറുപ്പം മുതൽ ഡൊറോതിയയെ പിതാവ് വൈദ്യത്തിൽ പരിശീലനം നൽകി.ഇറ്റലിക്കാരിയായ ശാസ്ത്രജ്ഞ ലോറ ബാസ്സി സർവ്വകലാശാല അധ്യാപികയായിരുന്നത് അവരെ
     വൈദ്യം പ്രാക്ടീസ് ചെയ്യാൻ പ്രചോദിപ്പിച്ചു. 1742 -ൽ സ്ത്രീകൾക്ക് സർവ്വകലാശാലയിൽ പഠനാവസാരത്തിനായി അവർ വാദിച്ചു. 1754 -ൽ ഡൊറോതിയ PhD നേടുന്ന ആദ്യ ജർമൻ വനിതയായി മാറി.1754 അവർക്ക് ഹാലി സർവ്വകലാശാലയിൽ നിന്നും MD -യും ലഭിച്ചു. വീട്ടുജോലിചെയ്യുന്നതും കുട്ടികളെ വളർത്തുന്നതുമൊക്കെയാണ് സ്ത്രീകളെ പഠനത്തിൽ നിന്നും അകറ്റുന്നതിൽ പ്രധാനകാര്യങ്ങളെന്ന് അവർ നടത്തിയ ഗവേഷണത്തിൽ കാണുന്നു.ഡൊറോത്തിയുടെ മകനാണ് ജൊഹാൻ ക്രിസ്ത്യൻ പോളികാർപ് എർക്സ്‌ലെബൻ.
    Write a reply...
  • Jeeja Bukhari ശുഭദിനം
  • Geetha Devi ശുഭദിനം
  • M S Ramanathan ശുഭദിനം
  • Shyla Nelson ശുഭദിനാശംസകൾ.
  • Anoop Kadampatt ശുഭദിനം
  • Radhakrishnan Pattambi കാനം ഇ.ജെ.
    (1926 ജൂൺ 13 - 1982 ജൂൺ 13 )
    💜❤️💚🧡💙

    മു
    See more
  • Jayachandran Chekkiyad ശുഭദിനാശംസകൾ
  • Darvin Mathew ശുഭദിനം
  • Basheer Kechery ശുഭദിനം
  • Karthika Chandran ശുഭദിനം...
    -5:10
  • Basheer Kechery നല്ല വിവരണം
  • Sreeja Warrier സുപ്രഭാതം..❤️
  • Prabha Manjeri നല്ലദിനം
  • Leelamani VK ശുഭദിനം 🌷🌷🌷നല്ല നല്ല വിവരണങ്ങൾ
  • Sree Edavoor ശുഭദിനം
  • Sindhu Suresh ശുഭദിനം
  • Chandra Mohan ശുഭദിനം
  • Anooja Anil Kumar ശുഭദിനം
  • V V Jose Kallada ഉത്തരം മുട്ടിയാല്
    ■■■■■■■■■■■■
    സഞ്ജയന്

    ■■■■■■■■

    'ഇന്നലെ പൂന്തോപ്പിലാരും തുണയെന്ന്യേ-
    യെന്തിനു പോയി നീ,രാധേ?'

    'പൂന്തിങ്കളന്തിയ്ക്കു പൊന്തുമ്പോള് ചിന്തുന്ന
    ചന്തം നുകരുവാന്,തോഴീ!'

    'നേരായിക്കേട്ടു ഞാന് നര്മ്മസല്ലാപം.,നീ-
    യാരോടു മന്ത്രിച്ചു രാധേ?'

    'അന്തിക്കുളിര്കാറ്റിന് മര്മ്മരാലാപം.,ഞാന്
    മന്ത്രിച്ചില്ലാരോടും,തോഴീ!'

    'ഉള്ളത്തില്ക്കൊള്ളാത്ത തോഷത്താലാരുടെ
    കള്ളച്ചിരി കേട്ടു,രാധേ?'

    'ഓതാമോ കള്ളച്ചിരിയെന്നു പൊയ്കയി-
    ലോളം തുളുമ്പുമ്പോള്,ത്തോഴി?'

    'ഇങ്ങില്ലാച്ചെമ്പനീര്പ്പൂവു കേശത്തി-
    ലെങ്ങനെ വന്നെത്തി ,രാധേ?'

    'ഈയെതിര്വിസ്താരം,പോരും.,നീ നിന്പാട്ടില്
    പോയാട്ടെ വിട്ടെന്നെ,ത്തോഴി!'

    ■■■■■■■■■■■■■■■■■■■■■■■
  • Satheesan Madakkal സുദിനം
  • Vijayalakshmi Lakshmi ശംഭോമഹാദേവ
  • Swapna K Sudhakaran ശുഭദിനം നേരുന്നു
  • Nandakumar Kandamangalam ശുഭദിനം
  • Asha Nair ശുഭാശംസകൾ
  • Nandakumar Kandamangalam പത്രം വായിക്കുന്ന ഭർത്താവ് ഉറക്കെ വായിച്ചു..
    ലോകത്തിലെ 99%സ്ത്രീകളും പുരുഷൻമാര് പറയുന്നതിനെതിരേ പറയൂ..ഫിലാഡൽഫിയയിലെ ജോൺസാമുവൽ എന്ന ശാസ്ത്രജ്ഞൻറെ കണ്ടെത്തൽ..


    അടുക്കളയിലെ ഭാര്യഃ
    അദൊന്ന്വല്ലാ..

    (സഞ്ജയൻ)
  • Sreekala Thulaseedharan Gd afternoon Uma.
  • Lechu Anil ശുഭസായാഹ്നം
  • Vaakkanal Page 
    Good evening

Comments

Popular posts from this blog

ജ്യോതിർഗ്ഗമയ 2020 ജൂൺ 10 ബുധൻ

2020 ജൂൺ 14/ ഞായർ

ജ്യോതിർഗ്ഗമയ' 15 ജൂണ്‍ 2020