2020 ജൂൺ 14/ ഞായർ
ജ്യോതിർഗ്ഗമയ' !!!
********************
1195 ഇടവം 31
ഉത്തൃട്ടാതി / നവമി
2020 ജൂൺ 14/ ഞായർ
**************************
ഇന്ന്
ലോക രക്തദാന ദിനം
(ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം 2004 മുതൽ എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനു മായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.)
അമേരിക്ക : ബാൾട്ടിക് ഫ്രീഡം ഡേ
അമേരിക്ക: പതാക ദിനം
എസ്റ്റോണിയ, ലിത്വേനിയ: ദേശീയ അനുശോചന ദിനം
ഫാൽക് ലാൻഡ് ഐലാൻഡ് / കിഴക്കൻ ജോർജിയ / കിഴക്കൻ സാൻഡ്വിച്ച് ഐ ലാൻഡ്: വിമോചന ദിനം
മലാവി: സ്വാതന്ത്ര്യ ദിനം
ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും, ഇപ്പോൾ അമേരിക്കൻ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപിന്റെയും(1946),
ബോളിവുഡ് അഭിനേത്രിയും ടെലിവിഷൻ അവതാരകയും അനുപം ഖേറിന്റെ പത്നിയുമായ കിരൺ ഖേറിന്റെയും (1955)
മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെസ്ഥാപക നേതാവായ രാജ് താക്കറെയുടെയും (1968),
24 സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടി, ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സ്റ്റെഫി ഗ്രാഫിൻ്റെയും (1969),
തെലങ്കാനയിൽ ചന്ദ്രയാൻഗുട്ടയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട. എംഐഎം പാർട്ടിയുടെ നിയമസഭ കക്ഷി നേതാവും, വിവാദ പ്രസംഗകനുമായ
അക്ബറുദീൻ ഉവൈസിയുടെയും (1970)
ജന്മദിനം
***********************
ഇന്നത്തെ ചർച്ചയ്ക്ക്
***********************
മനുഷ്യൻ വന്ന വഴികൾ
കുറെ സ്പോടനങ്ങൾ, പ്രളയങ്ങൾ,
ഇടക്ക് കലങ്ങിമറിയലുകൾ.
ഇരുളടഞ്ഞ ഭൂതകാലത്തിൽ എന്നോ,
ജീവൻ, പിന്നെ, വളരെ പിന്നെ, മനുഷ്യൻ,
ഉത്ഭവിച്ച്, പെരുകി വന്ന വഴികൾ,
തങ്ങിയ ഇടങ്ങൾ,ഏല്ലാം കുരുക്കുകൾ നിറഞ്ഞവ.
പണ്ട്, വളരെ പണ്ട്, ...........
അനന്തമായ ഈ ലോകം തുടങ്ങുന്നതിനും
ഇവിടെ ഹൃദയങ്ങൾ തുടിക്കുന്നതിനും,
ഓർമ്മകളും സ്വപ്നങ്ങളും പെരുകുന്നതിനും, കുറെ മുമ്പ് ......
എല്ലാം ഞൊടിയിട, ബിന്ദുവാം ശൂന്യത
പൊട്ടിത്തെറിച്ചതിൻ ജ്വാല വേഗം പടർന്നു-
ജ്ജ്വലമത്ഭുതം ചൂടും വെളിച്ചവും !
എങ്ങും കണങ്ങൾ, അണുക്കൾതൻ പൊട്ടുകൾ!
ഒട്ട് യുഗങ്ങൾ പരന്നങ്ങനന്തമാം
ചുട്ടുപഴുക്കുന്ന ചൂളയായ്, നവ്യമാം
രൂപഭാവങ്ങൾ പരീക്ഷിച്ചുനോക്കുന്ന
സൃഷ്ടിക്ക് വേദിയായ് ലോകം ഭവിക്കയായ്.
കാണാമറയത്ത് പുത്തനാം കോപ്പുകൾ
ഗൂഢമിരുണ്ടതാം വസ്തുവുമൂർജ്ജവും
ആളിപ്പടരുന്ന തീയൊട്ടണയവേ,
അന്ധകൂപങ്ങളും തേജോമുഖികളും.
പുത്തനാം ഗോളങ്ങൾ ചുററിക്കറങ്ങവേ,
ജ്യാമിതി തീർക്കും പ്രകൃതിതൻ പാശങ്ങൾ
കോർത്തുവലിക്കെ, ഗുരുത്ത്വമാകർഷണം
തീർക്കയായ് ക്ഷീരപഥങ്ങൾ,വിൺഗംഗകൾ.
നക്ഷത്രരാശികൾ, സൗരയൂഥങ്ങളും.
അന്നിതാ താരകകോടികൾ മിന്നുമീ-
ക്ഷീരപഥത്തിൻ കറങ്ങും കരങ്ങളിൽ
ദീപ്തമാം സൂര്യനും ദുരെ വലംവെക്കു-
മൊട്ടു ഗ്രഹങ്ങളിൽ നമ്മുടെ ഭൂമിയും
ചുട്ടുതിളക്കയാണെങ്കിലും മേലങ്കി
വാതകക്കൂട്ടാലണിഞ്ഞുതിളങ്ങിയോ?
വായുവും നീരാവി മഞ്ഞും മഴയുമായ്
ആഴികൾ തീർത്തൂ, യുഗങ്ങൾ കഴിയവേ,
ഗംഗ യമുനയും കൃഷ്ണ കാവേരിയും,
ഇരുളടഞ്ഞ ഭൂതകാലത്തിൽ എന്നോ,
ജീവൻ, പിന്നെ പിന്നെ മനുഷ്യൻ,
ഉത്ഭവിച്ച്, പെരുകി വന്ന വഴികൾ,
തങ്ങിയ ഇടങ്ങൾ,ഏല്ലാം കുരുക്കുകൾ നിറഞ്ഞവ.
ഡോക്ടർ പി.വി. നാരായണൻ നായർ
മുംബൈ-88. ഫോൺ-09819609860.
Email: pvnnair@gmail.com
ഇന്നത്തെ സ്മരണ
,********************
പി.കെ. കുഞ്ഞച്ചൻ മ (1925 - 1991)
ഇന്ദുചൂഡൻ മ (1923 - 1992)
കെ.എസ്. കൃഷ്‌ണൻ മ ( 1898 - 1961)
തെലങ്കാന ശകുന്തള മ (1951 – 2014),
മാക്സ് വെബർ മ(1864 -1920)
ജെറോം കെ ജെറോം മ (1859 – 1927)
ജി കെ ചെസ്റ്റർട്ടൺ മ (1874 - 1936)
നീലകണ്ഠ സോമയാജി ജ(1444 –1544)
ആർ. രാഘവ മേനോൻ ജ ( 1892 - 1972)
അരീക്കൽ വർഗ്ഗീസ് ജ (1938 -1970)
എ. വിൻസെന്റ് ജ ( 1928 - 2015)
കെ ആസിഫ് ജ( 1922 –1971)
ചാൾസ് കൂളോം ജ (1736 -1806 )
അൽഷിമർ ജ (1864 - 1915)
യസുനാരി കവാബത്ത ജ( 1899 – 1972)
ചെഗുവേര ജ ( 1928 - 1967 )
ചരിത്രത്തിൽ ഇന്ന്
********************
1777 - നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ ദേശീയ പതാകഅമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.
1822 - ഡിഫറൻസ് എഞ്ചിന്റെ രൂപരേഖ, ചാൾസ് ബാബേജ്, റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിക്ക് സമർപ്പിച്ചു.
1900 - ഹവായ്, അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.
1907 - നോർവേയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
1938 - ആക്ഷൻ കോമിക്സ്, ആദ്യത്തെ സൂപ്പർമാൻ കോമിക് പുറത്തിറക്കി.
1962 - ഇപ്പോൾ യുറോപ്യൻ സ്പേസ് ഏജൻസി എന്നറിയപ്പെടുന്ന, യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാരീസിൽ സ്ഥാപിതമായി.
1967 - ശുക്രപര്യവേഷത്തിനായുള്ളമാറിനർ 5 പേടകം വിക്ഷേപിച്ചു.
1967 - ചൈന അതിന്റെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി..
1985 - അമേരിക്കയിലെ ട്രാൻസ് വേൾഡ് എയർലൈൻസിന്റെ 847 നമ്പർ വിമാനം ഹിസ്ബുള്ള തീവ്രവാദികൾ റാഞ്ചി.
2001 - ചൈന, റഷ്യ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഷങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന് രൂപം നൽകി.
2005 - 9.77 സെക്കന്റിൽ നൂറു മീറ്റർ ദൂരം ഓടി, ജമൈക്കയുടെ അസഫ പവൽ ലോകറെക്കോഡ് സ്ഥാപിച്ചു.ഇത് 2009ൽ ഉസൈൻ ബോൾട്ട് 9.58 സെക്കന്റ് ആയി കുറച്ച് പുതിയ ലോകറെക്കോർഡ് സ്ഥാപിച്ചു.
Comments
Post a Comment