ജ്യോതിർഗ്ഗമയ' 15 ജൂണ്‍ 2020

ജ്യോതിർഗ്ഗമയ' !!!

********************

1195 മിഥുനം 1...

Continue reading
Comments
  • Umadevi Thurutheri ശുഭദിനം
    Write a reply...
  • Umadevi Thurutheri കാലങ്ങളേറെ കഴിഞ്ഞെങ്കിലും സ്മരണകളിലിപ്പോഴും അച്ഛനെന്ന വടവൃക്ഷത്തിൻ്റെ നിറകൺപുഞ്ചിരി മായാതെ നില്ക്കുന്നു. ഒപ്പം കുട്ടിക്കാലത്ത്
    എല് ജി കായത്തിന്റെ
    മഞ്ഞനിറത്തിലുള്ള സഞ്ചിതൂക്കി എല്ലാമാസവും

    തുടങ്ങുന്ന ദിനംതന്നെ
    അച്ഛന്റെയരികുചേർന്നു
    മിലിട്ടറി കാന്റീനിൽ പോയ ഒർമ്മകൾ തെളിഞ്ഞുകത്തുന്നു.
    മിലിട്ടറി കാൻ്റീനിൽ നിന്നും അച്ഛൻ്റെ വിഹിതമായ
    മൂന്ന് ട്രിപ്ലക്സും
    ഒരു ഹണിബീയുമായിരുന്നു
    അച്ഛന്റെയീ യാത്രയുടെ ചിരിരഹസ്യവും ലക്ഷ്യവും.
    തിരിച്ചു വരുമ്പോള് അച്ഛൻ
    വാങ്ങിത്തരുന്ന കണ്ണൂർ
    കൂള്ലാന്ഡിലെ
    ബിരിയാണിയായിരുന്നു
    എന്റെ സഹയാത്രയുടെ ലക്ഷ്യം.
    കാൻ്റിനിൽനിന്നും വിലയധികമില്ലാതെ കിട്ടിയ മറ്റുസാധനങ്ങളിട്ടു തൂക്കിവരുന്ന സഞ്ചിയിലായിരുന്നു അമ്മയുടെ ശ്രദ്ധ.
    ഇവിടെ മൂന്ന്പേരുടെ മൂന്നുലക്ഷ്യങ്ങളാണ് ഒന്നാംതീയ്യതി നിറവേറിയത് അങ്ങനെ മൂന്നുമനസ്സുകളിൽ
    ഒന്നിച്ചുതീര്ത്ത
    സന്തോഷത്തിരയിളക്കം.
    സന്ധ്യാസമയത്ത് കൃത്യമായ
    മിലിട്ടചിട്ടയില് കഴിച്ചുതീർക്കേണ്ട രണ്ടുപെഗ്ഗുകളുടെ ദിവാസ്വപ്നം
    അച്ഛനെ നിഗുഢമായ് ചിരിയ്പ്പിക്കാറുണ്ടായിരുന്നു.
    അച്ഛൻ്റെ ആ ചിരിയല ഇന്നും മനസ്സിൽ മായാത്ത ഓർമ്മയാണ്.
    ശ്രീ മധുനമ്പ്യാരുടെ സ്മരണകൾ നമ്മേയും നമ്മുടെ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.രസകരവും ഹൃദയസ്പർശിയുമായ രചന മധുവേട്ടാ ആശംസകൾ Madhu Nambiar💕🌹
  • Umadevi Thurutheri 🌷ഇന്നത്തെ മൊഴിമുത്ത് 🌷

    "ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും."

    -സ്റ്റീവ് ജോബ്സ്-

    ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമാണ് സ്റ്റീവൻ പോൾ ജോബ്സ് എന്ന സ്റ്റീവ് ജോബ്സ്. പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ കമ്പനിക്ക് തുടക്കമിട്ടതും ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്നാണ്. നെക്സ്റ്റ് ഐ, പിക്സാർ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനാണ് ജോബ്സ്. 1980 കളിൽ ജോബ്സും ജെഫ് റാസ്കിനും ചേർന്ന് പുറത്തിറക്കിയ മാക്കിന്റോഷ് സീരീസ് കമ്പ്യൂട്ടറുകളും വിജയം നേടി.

    ആപ്പിളിന്റെ പുത്തൻ ഉൽപന്നങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോൾ ഒരു നിമിഷം എല്ലാവരും ഓർത്തുപോയി ആ മുഖം, സ്റ്റീവ് ജോബ്സ്. ഈ ലോകത്തെ തന്നെ മാറ്റിമറിച്ച ടെക്നോളജി വിപ്ലവകാരിയാണ് അദ്ധേഹം. പതിനായിരകണക്കിനു മാധ്യമപ്രവർത്തരുടെയും മാധ്യമങ്ങളുടെയും എല്ലാം ശ്രദ്ധ അങ്ങോട്ടായിരുന്നു. എന്താണ് ആപ്പിൾ പുറത്തുവിടാൻ പോകുന്നതെന്ന്.ഇത്രയും പ്രാധാന്യത്തോടെ പുറത്തിറങ്ങിയ മറ്റൊരു ബ്രാൻഡും ടെക്‌ലോകത്ത് തന്നെ ഇല്ല.

    43 വർഷം മുൻപു സ്‌റ്റീവ് ജോബ്‌സിന്റെ തലയിൽ ഒരു ആപ്പിൾ വന്നുവീണപ്പോൾ മാറിയതു ലോകത്തിന്റെ തലവരയാണ്. ഡിജിറ്റൽ സാങ്കേതികതയുടെ മാന്ത്രിക വടികൊണ്ടു സ്‌റ്റീവ് തൊട്ടപ്പോൾ നമ്മുടെ കാഴ്‌ചയും കേൾവിയും എഴുത്തും, ജീവിതം തന്നെയും മറ്റൊന്നായിത്തീർന്നു. ലോകത്തെ അടിമുടി നവീകരിച്ച മാറ്റത്തിന്റെ പ്രധാന കാരണക്കാരനെന്ന നിലയ്‌ക്കാവും ‘ആപ്പിൾ’ ചെയർമാനും മുൻ സിഇഒയുമായ സ്‌റ്റീവ് ജോബ്‌സ് ഓർമയിലും ചരിത്രത്തിലും ജീവിക്കുക. 56 വയസ്സിൽ സ്‌റ്റീവ് കണ്ണടയ്‌ക്കുന്നത് ഒരു മനുഷ്യായുസ്സിന്റെ കർമസാധ്യതകളത്രയും തെളിയിച്ചാണ്.
    • Radhakrishna Menon ഏതെങ്കിലും ഒരു ദിവസം , അവസാനത്തേതാകും , കരുതിയാലും , കരുതിയില്ലെങ്കിലും , Who Cares ...മൊഴിമുത്തുകൾക്കു ആശംസകൾ .😃🙏
    • Umadevi Thurutheri Radhakrishna Menon

      എപ്പൊവന്നാലും തയ്യാറായി നില്ക്കുകതന്നെ 
  • Umadevi Thurutheri 🎂ജന്മദിനാശംസകൾ🎂

    Jyothi Santhosh Nair
    See more
  • Umadevi Thurutheri സ്കോർ
    -------------


    ടിവി തുറന്നാൽ
    കാണുന്നതും

    വഴിയിൽ നടക്കുമ്പോൾ
    കേൾക്കുന്നതും

    സ്കോർ തന്നെ
    ക്രിക്കറ്റിന്റേതല്ലെന്നു മാത്രം.

    Madhu Nambiar
    • Umadevi Thurutheri കാലികപ്രസക്തമായ
      ഈ വരികളിലൂടെ
      ഇന്നു നാം അതിജീവനം നേരിടുകയാണ് അതീവജാഗ്രതയോടെ .

      ഇന്ന് ടിവിയിൽ നീത്യക്കാഴ്ച കൊറോണയുടെ സ്കോർതന്നെ.
      ആശംസകൾ മധുവേട്ടാ Madhu Nambiar 
    • Madhu Nambiar Umadevi Thurutheri സന്തോഷം
  • Umadevi Thurutheri പരീക്ഷ
    ------------
    See more
    • Umadevi Thurutheri ഇതും കാലികമായ രചന.
      നേരാണ് നാം നമ്മുടെ ജാഗ്രതാ നിർദ്ദേശങ്ങൾ കൊല്ലപ്പരീക്ഷയുടെ ശ്രദ്ധപോലെ മനപ്പാഠമാക്കിയാണ് നീങ്ങുന്നത്.
      എങ്കിലും ഈ വൈറസ്പ്പരീക്ഷയിൽ വിജയിച്ചാൽ മതി.

      ആശംസകൾ മധുവേട്ടാ Madhu Nambiar
    • Radhakrishna Menon ഇഷ്ടപ്പെട്ടു., പരീക്ഷാപ്പേടി തകർത്തു..മനവും , തനുവും നിറയെ ചൂടും , ആവിയും.👏👏👏
  • Umadevi Thurutheri Vikraman PN writes

    ശുഭദിനം!
    See more
    • Umadevi Thurutheri പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനും, താപസവര്യൻ , അനുഗൃഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രഖ്യാപിത പരിശുദ്ധൻ പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസിനെയും (ജൂൺ 15, 1848 - നവംബർ 2, 1902),

      സാഹിത്യ പ്രണയികൾ എന്ന് മലയാള സാഹിത്യകാരന്മാരെ പറ്റി നാലു ഭാഗങ്ങളായി പുസ്തകം രചിച്ച
      തോമസ് പോൾ ( ജൂൺ 15, 1889-ഫെബ്രുവരി 17 , 1933)

      വിമർശനത്തെ സർഗാത്മക കലയാക്കി മാറ്റുകയും . "കല കലയ്ക്കു വേണ്ടി", "കല ജീവിതതത്തിനു വേണ്ടി" എന്ന രണ്ടു വാദമുഖങ്ങളുടെ ഇടയിൽ "കല ജീവിതം തന്നെ" എന്ന വാദം അവതരിപ്പിക്കുകയും, വിമർശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമർശനം, വിമർശകന്റെ വ്യക്തിത്വം അലിഞ്ഞു ചേരാഞ്ഞതിനാൽ നിർജീവം ആയിരിക്കുമെന്നും വിശ്വസിച്ചിരുന്ന പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാരെയും ( ജൂൺ 15, 1900 - ഏപ്രിൽ 6, 1973),

      സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രി കടത്തനാട്ട് മാധവിയമ്മയെയും (1909 ജൂൺ 15-24 ഡിസംബർ1999),

      കവിയും പത്രപ്രവര്ത്തകനും എഴുത്തുകാരനുമായിരുന്ന എം എന് കുറുപ്പിനെയും (1927 ജൂൺ 15-2006 ജൂലൈ 9),

      ചെറുപ്രായത്തിൽ തന്നെ മലേഷ്യയിലെ പ്രാദേശിക തമിഴ്‌ നാടകസംഘങ്ങളിൽ ഗായകനായും അഭിനേതാവായും ഇദ്ദേഹം ജീവിതം ആരംഭിക്കുകയും പിന്നീട് ചെന്നൈയിൽ വന്ന് തമിഴ്‌സിനിമകളിൽ 8000 ത്തോളം ഗാനങ്ങൾ ആലപിക്കുകയും 85 ഓളം ചലച്ചിത്രങ്ങളിലും ടി.വി സീരിയലുകളിലും അഭിനയിക്കുകയും കൂടാതെ മലയാളത്തിലും ഹിന്ദിയിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും പാടുകയും ചെയ്ത മലയാളിയായ മലേഷ്യ വാസുദേവനെയും (1944 ജൂൺ 15-2011 ഫെബ്രുവരി 20),

      സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള, മഹാരാജ കോളേജ് റിട്ടയേർട് പ്രഫസറും മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവും, പന്ത്രണ്ടോളം കൃതികൾ രചിച്ച സാഹിത്യകാരൻ എം അച്യുതനെയും (1930 ജൂൺ 15- 2017 ഏപ്രിൽ -09)

      പ്രമുഖനായ ദ്രുപദ് ഗായകനും ഉദയ്പുർ രാജാവ് മഹാറാണ ഭൂപൽ സിങ്ങിന്റെ ആസ്ഥാന സംഗീതജ്ഞനായിരുന്ന ഉസ്താദ് സിയാവുദ്ദീൻ ദാഗറിന്റെ മകനും ദ്രുപദിലെ ദഗർബാനി സംഗീത ശാഖയുടെ പ്രചാരകനും പ്രമുഖ ഹിന്ദുസ്ഥാനി ദ്രുപദ് ഗായകനുമായിരുന്ന ഉസ്താദ് സിയ ഫരീദുദ്ദീൻ ദാഗറിനെയും(15 ജൂൺ 1932 - 8 മേയ് 2013),

      ദീർഘമായ തന്റെ സാഹിത്യസപര്യക്കിടയിൽ ഇരുപതിനായിരത്തോളം ഹൈക്കു രചിച്ച ( മിക്കവയും ചെറുപ്രാണികളെയും ജന്തുജീവികളെയും പരാമർശിച്ച് ) ഒരു ജാപ്പനീസ് കവിയും ബുദ്ധ സന്യാസിയുമായിരുന്ന കൊബയാഷി ഇസ്സയെയും ( ജൂൺ 15, 1763 – ജനുവരി 5, 1828),

      1900 ലെ പാരീസ് ഒളിമ്പിക്സിൽ വനിതകൾക്കായുള്ള ഗോൾഫ് മത്സരത്തിൽ ഒളിമ്പിക്സിൽ 47 പോയൻറ്റോടെ ഒന്നാം സ്ഥാനം നേടുകയും, ഏതെങ്കിലും ഒരു ഇനത്തിൽ സമ്മാനം നേടുന്ന ആദ്യ അമേരിക്കൻ വനിതയായ മാർഗരറ്റ് ഇവ്സ് അബ്ബോട്ടിനെയും (1878 ജൂൺ 15-1955 ജൂൺ 10),

      എല്ലുകളുടെ വൈകല്യം പരിഹരിയ്ക്കുന്നതിനും, എല്ലുകളുടെ നീളം കൂട്ടുന്നതിനും ഇല്ലിസറോവ് അപ്പാരറ്റസ് എന്ന സംവിധാനം കണ്ടുപിടിച്ച സോവ്യറ്റ് ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഗാവ്രിൽ ഇല്ലിസറോവിനെയും( 15 ജൂൺ 1921 – 24 ജൂലൈ 1992 ),

      ഓർമ്മിക്കുന്നു.
    • Umadevi Thurutheri നല്ലറിവുകൾ Vikraman PN🌹
    • Basheer Kechery Umadevi Thurutheri നല്ല വിവരണം
    Write a reply...
  • Sashikala Panicker ശുഭദിനംപ്രീയ രേ
  • Kurungattu Vijayan ഏവർക്കും ശുഭദിനാശംസകൾ
  • Kurungattu Vijayan 259. മൗനം
    നോവോര്മ്മകളുടെ വേലിയേറ്റം, മൗനം!
    • Umadevi Thurutheri Kurungattu Vijayan
      ഓർമ്മകളിൽ കഴിഞ്ഞകാലം തെളിഞ്ഞുകത്തുമ്പോൾ ആ നോവുകൾ മൌനത്തിൻ്റെ ആവരണമണിഞ്ഞ കണ്ണീർക്കടലാണ്.
  • M S Ramanathan ശുഭദിനം
  • ശ്രീരേഖ എസ് ശുഭദിനം
  • Sachu Sanjay Good Morning...
  • Prabha Manjeri നല്ലദിനം
  • Umadevi Thurutheri മാപ്പ്
    --------


    നട്ട ദിവസം തന്നെ
    ഉണങ്ങിപ്പോയ
    ചെടീ മാപ്പ്

    പരിസ്ഥിതി ദിനത്തില്
    നനച്ച്
    കൂടെ നിന്ന്
    ചിത്രമെടുത്തതാണ്

    ഗാന്ധി ജയന്തിക്ക്
    ചൂലെടുക്കുന്നത് പോലെ

    ശാപ മോക്ഷം കിട്ടാത്ത
    ചില തറക്കല്ലിടൽ പോലെ

    പിന്നെ തിരിഞ്ഞു
    നോക്കാത്തതിന്

    നട്ട ദിവസം തന്നെ
    ഉണങ്ങിപ്പോയ
    ചെടീ മാപ്പ്!

    Madhu Nambiar
    • Sindhu Suresh Umadevi Thurutheri സത്യമാണ്. ഒരിടത്ത് വേരുറച്ചവയെ പിഴുതുകൊല്ലുന്നവര്....
    • Umadevi Thurutheri ഇന്നത്തെ നമ്മുടെ പ്രവൃത്തികൾ വെറും പ്രഹസനങ്ങളാണ്.
      പരിസ്ഥിതി ദിനത്തിൽ ഒരുചെടിനട്ടു സെൽഫിയെടുക്കൽ.
      ഗാന്ധിജയന്തിയ്ക്ക് മാത്രം സേവനവാരവും വൃത്തിയാക്കലും.

      മരംവരമെന്ന തലക്കെട്ടോടെ എഫ്ബിയിൽ പോസ്റ്റ്ചെയ്ത ചെടിച്ചിത്രം അവിടെമാത്രം ഉണങ്ങാതിരിപ്പുണ്ട്.
      വീട്ടുമുറ്റത്തേത് ഉണങ്ങിക്കരിഞ്ഞു.
      നല്ല സന്ദേശം ഈ രചന.
      അഭിനന്ദനങ്ങൾ മധുവേട്ടാ Madhu Nambiar 
    • Sashikala Panicker Umadevi Thurutheri വളരെ ശരിയാണ് പ ക്ഷേആരോട് പറയാൻ? ആരു കേൾക്കാൻ .പുതിയ രണ്ടു വാക്ക്: ന്യൂജൻ പിന്നെ അതാണ് ഇപ്പൊഴത്തെ ട്രെൻറ്:
    • Basheer Kechery Umadevi Thurutheri നല്ല രചന
    Write a reply...
  • Sindhu Suresh ശുഭദിനം
  • Rajendran MG Very good morningssssss ❤️❤️🌹
  • Kunjumon Azheekan ശുഭദിനം ♥️♥️
    • Umadevi Thurutheri Kunjumon Azheekan
      വിശ്വാസമെന്നത് ഇരുണ്ടിടതിങ്ങിയ നിബിഢവനത്തിലെ പ്രകാശബിന്ദുപോലെയാണ്.
      ഒന്നിച്ചു പ്രകാശം പരത്താതെ ഓരോ കാൽവയ്പിലും വെളിച്ചം കാട്ടുന്നു.

      ശുഭദിനം 
  • Shyla Nelson ശുഭദിനാശംസകൾ
  • Sashikala Panicker മഹാകവി ഉള്ളൂർ
    വർഷങ്ങൾക്കു മുമ്പു് ഞാൻSNCollege ൽ പഠിക്കുന്ന കാലം. മലയാളം prof കൊച്ചു കൃഷ്ണൻ സാറ് ക്ലാസ്സെടുക്കുന്നു. ആർക്കെങ്കിലും ഉള്ളൂരിൻ്റെ രണ്ടുവരി കവിത പാടാമോ എന്ന് ചോദിച്ചു. സുഷമ ബാക്ക്ബെഞ്ചിൽ നിന്ന് എണീറ്റു പാടി... കാക്കേ കാക്കേ കൂടെവിടെ കൂട്ട
    ിനകത്തൊരു കുഞ്ഞു ണ്ടോ? ക്ലാസ്സിൽ ചിരിയും കൈ അടിയും ബഹളം സൈലൻസ്: സാറ് ദേഷ്യത്തിൽ എന്നിട്ടൊരു ചോദ്യം. എന്തിനാ നീയൊക്കെ ചിരിക്കുന്നത് സുശീല എണീറ്റു മറുപടി. സാറേ അത് ഉത്സവ പറമ്പിൽ സൈക്കിൾ യജ്ഞക്കാർ പാടുന്ന പാട്ടാണ്. ആ വരികൾ മഹാകവി ഉള്ളൂരിൻ്റെ താണ് എന്ന് എത്ര പേർക്കറിയാം. ആദ്യം ആരും മിണ്ടിയില്ല. ഞാനും അറിയില്ല അത്ര തന്നെ മഹാകവി ക്ക്ആദരവു്.
  • Umadevi Thurutheri മലയാള സാഹിത്യ തറവാട്ടിലെ കാരണവരായിരുന്നു കുട്ടികൃഷ്ണമാരാര്. പരിചയപ്പെടുത്തലോ വിശേഷണങ്ങളോ ആവശ്യമില്ലാത്ത പണ്ഡിതന്.

    സാഹിത്യ നിരൂപണത്തിലും വിവര്ത്തനത്തിലും ഇന്നും മാരാരുടെ ശൈലിയെ അവസാനവാക്കായി കാണുന്നു.


    1900 ജൂണ് 15നാണ് കെ.എം. കുട്ടികൃഷ്ണമാരാര് ജനിച്ചത്. 1973 ഏപ്രില് ആറിന് മാരാര് അന്തരിച്ചു.ദാരിദ്യ്രം കാരണം വിദ്യാഭ്യാസം പൂര്ത്തിയാക്കാന് കഴിഞ്ഞില്ല. സംസ്കൃത വിദ്യാഭ്യാസം നേടിയ മാരാര് 1923 ലെ സാഹിത്യ ശിരോമണി പരീക്ഷ വിജയിച്ചു.

    വള്ളത്തോളുമായുള്ള നിറഞ്ഞ സൗഹൃദം മാരാരുടെ സാഹിത്യജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വള്ളത്തോളിനോടൊപ്പം കലാമണ്ഡലത്തിന്റെ പ്രവര്ത്തനങ്ങളില് സജീവമായിരുന്നു.

    മാതൃഭൂമി പത്രത്തില് ദീര്ഘകാലം പ്രൂഫ് റീഡറായിരുന്നു മാരാര്. അന്ന് പ്രൂഫ് വായനക്കാര്ക്ക് പത്രപ്രവര്ത്തകന്റെ പദവിയോ ബഹുമാനമോ ഇല്ലാതിരുന്നിട്ടും മാരാര് അവിടെത്തന്നെ കഴിച്ചുകൂട്ടി.

    അത് ഭാഷാസേവനത്തിന്റെ മറ്റൊരു മുഖമായിരുന്നു. മലയാള പത്രഭാഷയെ ഓളവും തെളിവുമുള്ളതാക്കി മാറ്റുക എന്ന നിശബ്ദ കര്മ്മമായിരുന്നു മാരാര് അനുഷ്ഠിച്ചത്.

    1942 ല് പുറത്തിറങ്ങിയ മലയാള ശൈലിയാണ് കുട്ടികൃഷ്ണമാരാരുടെ ആദ്യകൃതി. ഭാഷാ പരിചയം, വൃത്തശില്പം എന്നീ കൃതികള് ഭാഷാപഠിതാക്കള്ക്ക് ഏറെ സഹായകമാണ്.

    സാഹിത്യ സല്ലാപം, രാജാങ്കണം, സാഹിത്യവിദ്യ, ചര്ച്ചായോഗം എന്നിവ കുട്ടികൃഷ്ണ മാരാരുടെ പ്രധാന നിരൂപണ ഗ്രന്ഥങ്ങളാണ്. രഘുവംശം, മേഘസന്ദേശം, ശാകുന്തളം എന്നീ കാളിദാസ കൃതികള് മാരാര് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

    വിവേകാനന്ദ സാഹിത്യ സര്വസ്വവുമായും ശ്രീരാമകൃഷ്ണ പരമഹംസരുമായും ഉള്ള ബന്ധം വിശിഷ്ടങ്ങളായ മൂന്നു കൃതികള് രചിക്കുവാന് മാരാര്ക്ക് പ്രേരണയായി. ഋഷിപ്രസാദം, ഗീതാപരിക്രമണം, ശരണഗതി എന്നീ കൃതികള് മലയാളികള് ഇന്നും ഹൃദയത്തോടു ചേര്ത്തു പിടിക്കുന്നു.

    ഭാരതപര്യടനവും, കല ജീവിതം തന്നെയും മലയാളി വായിച്ചറിഞ്ഞ അപൂര്വ്വ സാഹിത്യ വിസ്മയങ്ങളാണ്. കല ജീവിതം തന്നെ എന്ന കൃതി കുട്ടികൃഷ്ണ മാരാര്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു.

    കുട്ടികൃഷ്ണമാരാരുടെ ഏറെ ചർച്ചയും വിവാദവും ഉണ്ടാക്കിയ കൃതിയാണ്‌ ഭാരതപര്യടനം.1948 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദർഭങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് കൃതി. അമാനുഷർ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചു കൊണ്ട് അവരുടെശക്തി ദൗർബല്യങ്ങൾ മാരാർ തുറന്നു കാണിക്കുന്നു. ഇതിൽ കർണ്ണന്റെ കഥാപാത്ര സൃഷ്ടിയും വിശകലനവും ഏറെ പ്രഖ്യാതമാണ്. ധർമ്മബോധം, ആസ്തിക്യബോധം, യുക്തിബോധം, സൗന്ദര്യബോധം ഇവയുടെ പശ്ചാത്തലത്തിലാണ് ഈ പുനർവായന. കഥാപാത്രപഠനങ്ങളാണ് ഇതിലുള്ളത്. കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലൂടെ ഇതിവൃത്തം, ഭാവശില്പം, കാവ്യാത്മകമായ രസം ഇവയിലേക്ക് വീക്ഷണങ്ങളെത്തുന്നു
    Write a reply...
  • Sreekala Thulaseedharan Gd morning Uma.
  • Jaya Narayanan ശുഭ ദിനം
  • Vijayalakshmi Lakshmi ശംഭോ മഹാദേവ
  • Santhosh Malayattil ശുഭദിനം
  • Anoop Kadampatt ശുഭദിനം
  • Umadevi Thurutheri കടത്തനാട്ട് മാധവിയമ്മ

    കടത്തനാട്ട് രാജവാഴ്ചയുടെ പരിധിയില് ഇരങ്ങണ്ണൂര് അംശത്ത് കീഴ്പ്പള്ളി എന്ന നായര് തറവാട്ടില് കൊല്ലവര്ഷം 1084 ഇടവത്തില് ജനിച്ചു. കീഴ്പ്പള്ളി കല്യാണിയമ്മയുടെയും തിരുവോത്ത് കണ്ണക്കുറുപ്പിന്റെയും മകള്. സ്വാതന്ത്ര്യസമരസേനാനിയും ദേ
    ശീയനേതാക്കന്മാരുടെ ഇടയില് പത്രാധിപര് എന്ന പേരിലറിയപ്പെടുന്നതുമായ ശ്രീ. എ. കെ. കുഞ്ഞികൃഷ്ണ നമ്പ്യാരാണ് മാധവിയമ്മയുടെ ഭര്ത്താവ്. “ജീവിത തന്തുക്കള്” (ചെറുകഥ), “തച്ചോളി ഒതേനന്” (ജീവചരിത്രം), “പയ്യംവെള്ളി ചന്തു” (നോവല്), “കാല്യോപഹാരം”, “ഗ്രാമശ്രീകള്”, “കണിക്കൊന്ന”, “മുത്തച്ഛന്റെ കണ്ണുനീര്”, “ഒരു പിടി അവില്”, “കടത്തനാട്ടു മാധവിയമ്മയുടെ കവിതകള്” (കിവത, 1990) എന്നീ കൃതികളാണ് പ്രസിദ്ധീകരിച്ചത്. പുരാണങ്ങളില് നിന്നും ചുറ്റുപാടുകളില് നിന്നും പ്രചോദനമുള്ക്കൊണ്ട് കവിതകള് രചിച്ച എഴുത്തുകാരിയാണ് കടത്തനാട്ട് മാധവിയമ്മ. ഭാരത്തിലെ പ്രമുഖ വ്യക്തികളോടുള്ള ആദരവും അവരുടെ കൃതികളില് കാണാം. മാനുഷിക നന്മകള് നഷ്ടപ്പെടുന്നതില് ദുഃഖിതയായ മാധവിയമ്മയുടെ ‘അന്ധബാല്യം’ എന്ന കവിതയാണ് ഇവിടെ ചേര്ത്തിരിക്കുന്നത്. അന്ധനായ യാചക ബാലന്റെ ദൈന്യത ഈ കവിതയ്ക്കു വിഷയമാകുന്നു. യാചക പ്രശ്നമല്ലിപ്പൊഴെന് ചിത്തത്തില് വേദന, വേദന, യൊന്നുമാത്രം ജീവിതത്തിന്റെ പെരുവഴിപ്പൊന്തയില് കൂടു നിര്മ്മിക്കും കുരുവിക്കുഞ്ഞേ ഓട്ടം നിറുത്തിയ വാഹനത്തിങ്കല് നീ യൊറ്റയ്ക്ക്ാടേിക്കയറിവന്നു നമ്മുടെ ജീവിതയാത്രയില് നാം നിത്യവും കാണുന്ന ഹൃദയഭേദകമായ ദൃശ്യങ്ങളില് ഒന്നാണ് ഇത്. ഇതിനെ വളരെ ഹൃദ്യമായി ആവിഷ്കരിക്കാന് മാധവിയമ്മയ്ക്ക് കഴിയുന്നു. സഹജീവികളോടുള്ള അനുകമ്പ അന്ധനായ യാചക ബാലനെ കണ്ടപ്പോള് ഉണ്ടായ മാതൃസഹജമായ വാല്സല്യവും കവിതയില് അവതരിപ്പിക്കുന്നു. അന്ധമാം കണ്കളിലാര്ദ്രമാം ഭാവത്തില്, ചെഞ്ചിട ചിന്നിയ ചെന്നിയിങ്കല് ആയിരം ചുംബനം വാരി വിതറുമ്പോള് ഈയമ്മ, കുഞ്ഞേ, കൊതിച്ചുപോയോ
  • Geetha Devi ശുഭദിനം
  • Umadevi Thurutheri പ്രബോധനാത്മക കവിതയുടെ വക്താവായിരുന്ന ഉള്ളൂർ 72-ാം വയസ്സിൽ 1949 ജൂൺ 15-നാണ് അന്തരിച്ചത്. മഹാകവിത്രയത്തിൽ 'ഉജ്ജ്വല ശബ്ദാഢ്യൻ' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശേഷണം. അലങ്കാരങ്ങളും കൽപ്പനകളുംകൊണ്ട് സമൃദ്ധമായിരുന്നു ഉള്ളൂർക്കവിത. അധ്വാനത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നവയായിരുന്നു ഉള്ളൂർക്കവിതകൾ. പതിറ്റാണ്ടിന്റെ അധ്വാനത്തിലൂടെ അദ്ദേഹം രചിച്ച അഞ്ചു വാല്യങ്ങളുള്ള 'മലയാള സാഹിത്യചരിത്ര'മാണ് പ്രധാന കൃതി. ഉമയമ്മറാണിയുടെയും മക്കളുടെയും ജീവിതത്തെ ആസ്പദമാക്കി രചിച്ച 'ഉമാകേരളം' എന്ന മഹാകാവ്യം ഉള്ളൂരിന്റെ പാണ്ഡിത്യത്തിനുള്ള തെളിനാളമാണ്.

    പാരമ്പര്യവാദിയായിരുന്ന ഉള്ളൂർ, പുരാണകൃതികളെ അടിസ്ഥാനമാക്കി 'പിംഗള', 'കർണഭൂഷണം', 'ഭക്തിദീപിക' എന്നീ കൃതികളും ഒട്ടേറെ ലഘുകാവ്യങ്ങളും രചിച്ചിട്ടുണ്ട്. 'കാക്കേ കാക്കേ കൂടെവിടെ', 'പ്രാവേ പ്രാവേ പോകരുതേ' എന്നീ കുട്ടിക്കവിതകൾ മലയാളബാല്യം എക്കാലത്തും ഏറ്റുപാടിയവയാണ്. 'വിത്തമെന്തിനു മർത്യന്നു വിദ്യ കൈവശമാകുകിൽ, വിദ്യവിട്ടു നരന്നാമോ വിശ്വംഭരയിൽ വാഴുവാൻ' എന്ന് വിദ്യയുടെ മഹത്ത്വം ഘോഷിച്ച ഉള്ളൂർ, 'പ്രേമമേ വിശുദ്ധമാം ഹേമമേ' എന്നും 'ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ' എന്നും പ്രേമസംഗീതം പാടി. 'നിർണയം നാളത്തെ അമ്മിക്കുഴവി താൻ- ഇന്നു നാം കൈതൊഴും ശൈവലിംഗമെന്ന്' കവിതയിൽ വിഗ്രഹഭഞ്ജനവും അദ്ദേഹം നടത്തി. 'താരാഹാരം', 'തരംഗിണി', 'കിരണാവലി', 'മണിമഞ്ജുഷ', 'ചിത്രശാല' എന്നീ കൃതികളും പ്രസിദ്ധമാണ്. രാമകഥപ്പാട്ടിന്റെ ആദ്യഭാഗങ്ങൾ കണ്ടെത്തിയതും ഉള്ളൂരായിരുന്നു.

    ഉള്ളൂർ സ്വദേശിയായ സുബ്രഹ്മണ്യ അയ്യരുടെയും പെരുന്ന താമരശ്ശേരി ഇല്ലത്തെ ഭഗവതി അമ്മയുടെയും മകനായി 1877 ജൂൺ ആറിനാണ് ഉള്ളൂർ ജനിച്ചത്. കവിത്രയത്തിൽ കോളേജ് വിദ്യാഭ്യാസം നേടിയത് ഉള്ളൂർ മാത്രമായിരുന്നു. മലയാളം, തമിഴ്, സംസ്കൃതം എന്നിവയ്ക്കൊപ്പം ഇംഗ്ലീഷിലും അദ്ദേഹത്തിന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു. പിന്നീട് എം.എ.യും ബി.എല്ലും പാസായ ഉള്ളൂർ, സർക്കാർ സർവീസിൽ തഹസിൽദാർ, മുൻസിഫ്, ദിവാൻ പേഷ്കാർ, ആക്ടിങ് ചീഫ് സെക്രട്ടറി എന്നീ പദവികളും വഹിച്ചു.

    1937-ൽ തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തിന് മഹാകവിപ്പട്ടവും കൊച്ചിരാജാവ് കവിതിലകൻ പട്ടവും നൽകി. കാശിവിദ്യാലയത്തിന്റെ സാഹിത്യഭൂഷൺ ബഹുമതിയും ബ്രിട്ടീഷ് സർക്കാറിന്റെ റാവുസാഹിബ് ബഹുമതിയും ലഭിച്ചിട്ടുണ്ട്. 1922 നവംബർ ഒമ്പതിന് രവീന്ദ്രനാഥ ടാഗോർ തലസ്ഥാനത്തെത്തിയപ്പോൾ സ്വീകരണസമിതിയിൽ മഹാകവി കുമാരനാശാനൊപ്പം ഉള്ളൂരും നേതൃസ്ഥാനത്തുണ്ടായിരുന്നു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു മുന്നിലെ പ്രതിമയും ജഗതിയിലെ മഹാകവി ഉള്ളൂർ സ്മാരകവുമാണ് തലസ്ഥാനത്ത് അദ്ദേഹത്തിന്റെ ഓർമച്ചിഹ്നങ്ങൾ.
    -കടപ്പാട്
  • Suya Sunil Adarsh ശുഭദിനം ചേച്ചി
  • Darvin Mathew ശുഭദിനം
  • Jayachandran Chekkiyad ശുഭദിനാശംസകൾ
  • Swapna K Sudhakaran ശുഭദിനം നേരുന്നു
  • -0:40
  • Reena Ajith "വട്ടല്ലേ.. അയാൾക്ക്‌ ശരിക്കും വട്ടല്ലേ എന്തേ ഇത്ര ധൃതി? ഈ കുട്ടികളെയെല്ലാം സ്കൂളിലെത്തിക്കാൻ ഇയാൾക്ക്‌ സാധിക്കുമോ? എങ്ങനെ പരീക്ഷ എഴുതാനാ? പ്രായോഗികമാണോ?
    അപ്രായോഗികമല്ലേ? ആ അപ്രായോഗിക കാഴ്ചപ്പാടിന്റെ പ്രതിപുരുഷനാണു പിണറായി"


    കോവിഡ് ഭീഷണിയെതുടർന്ന് മാറ്റിവച്ച പരീക്ഷകൾ നടത്താൻ തീരുമാനമെടുത്തപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ സുധാകരൻ പരസ്യമായി പറഞ്ഞ വാചകമാണ്.

    വിദ്യാർഥികൾക്ക് മാസ്‌കുകൾ വീട്ടിലെത്തിച്ചു. പരീക്ഷാ ഹാളിൽ സമൂഹ്യ അകലം ഉറപ്പുവരുത്തി. അധ്യാപകർക്കെല്ലാം കൈയുറ, പരീക്ഷാ ഹാളിലേക്ക്‌ പോകുമ്പോഴും മടങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച്‌ ശുചീകരണം, തെർമൽ സ്‌കാനർ പരിശോധന, ഫയർഫോഴ്‌സും പിടിഎയും ചേർന്ന്‌ സ്‌കൂളുകൾ മുഴുവൻ അണുനശീകരണ പ്രവർത്തനങ്ങളിലൂടെ ശുചീകരിക്കൽ, നിശ്‌ചിത ദിവസത്തിനുശേഷം ഉത്തരക്കടലാസുകളുടെ പരിശോധന, പ്രത്യേക വാഹനങ്ങളിൽ കുട്ടികളെ സ്‌കൂളിലെത്തിക്കൽ... ഇങ്ങനെ കൂട്ടായ്‌മയുടെ ജാഗ്രതയിലാണ്‌ കേരളം പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയത്‌.

    'പരീക്ഷകൾ കഴിഞ്ഞിട്ടല്ലേ ഉള്ളൂ, അത്‌ എഴുതിയ പതിമൂന്നു ലക്ഷം കുട്ടികളിൽ ആർക്കൊക്കെ കോവിഡ് ബാധിച്ചിട്ടുണ്ട് എന്ന് വഴിയേ അറിയാം'

    ഇതായിരുന്നു ഇവരുടെ പിന്നീടുള്ള പ്രചരണം

    മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ കഴിഞ്ഞ്‌‌ പതിനഞ്ചു ദിവസം പിന്നിട്ടു. മെയ്‌ 26 മുതൽ 30 വരെ ആ പരീക്ഷയെഴുതിയ പതിമൂന്ന് ലക്ഷം കുട്ടികളും സുഖമായി വീടുകളിൽ കഴിയുന്നു ഒരാൾക്ക് പോലും മഹാമാരിയുടെ പോറൽ ഏറ്റില്ല.

    ഇനിയും ഏറെനാൾ നമുക്ക്‌ ഒപ്പമുണ്ടാകുമെന്ന്‌ കരുതുന്ന കോവിഡ്‌ വൈറസ്‌ കാലത്ത്‌ ഒന്നും മാറ്റിവയ്‌ക്കുകയല്ല എല്ലാം ജാഗ്രതയോടെയും കരുതലോടെയും നടത്തുക തന്നെയാണ്‌ വേണ്ടതെന്നതാണ്‌ പരീക്ഷകളുടെ ആദ്യ ഫലം. നിരവധി പ്രവേശന പരീക്ഷകൾ മുന്നിലുള്ളതിനാൽ ജാഗ്രതയോടെ പരീക്ഷ നടത്താനുള്ള സർക്കാർ തീരുമാനം ശരിയാണെന്ന്‌ തെളിയിച്ചു. ശാരീരിക അകലം, മാസ്‌ക്‌, അണുനാശിനി ഇവയെല്ലാം ഉപയോഗിച്ചാൽ കോവിഡിനെ തുരത്താനാകുമെന്ന വലിയപാഠമാണ്‌ മാറ്റിവച്ച പരീക്ഷകൾ കോവിഡ്‌ കാലത്ത്‌ പൂർത്തിയാക്കിയതിലൂടെ കേരളം ലോകത്തിന്‌ നൽകുന്നത്‌.

    ആദ്യമാത്രയിൽ കയ്‌പ്പനുഭവപ്പെടുന്ന പല തീരുമാനങ്ങൾ വരുന്നുണ്ടെങ്കിലും പിന്നീട് അത്‌ ഒരു വലിയ ശരിയാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

    പ്രിയപ്പെട്ട സുധാകരാ, അപ്രായോഗികമെന്ന് നിങ്ങൾ എഴുതിത്തള്ളിയ കാര്യങ്ങൾ വെല്ലുവിളിയോടെ ഏറ്റെടുത്തുകൊണ്ട് പ്രായോഗികമാക്കാൻ കഴിയുന്ന ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ആണ് ഇവിടെയുള്ളത്,അതിന് നേതൃത്വം കൊടുക്കാൻ കാലം കരുതിവച്ച നേതാവാണ് സഖാവ് പിണറായി വിജയനും.

    വിനീതമായി ഓർമിപ്പിച്ചുകൊള്ളട്ടെ..

    https://www.facebook.com/100000172454077/posts/3683555088326870/
  • Basheer Kechery ശുഭദിനം
  • V V Jose Kallada പ്രണയം
    ചാത്തന്നൂർ മോഹൻ
    🦋
    കണ്ടു കണ്ടങ്ങിരിക്കുന്ന നേരത്ത്
    ചുണ്ടു പൂക്കുന്നു ചുംബനച്ചോരയില്
    മിണ്ടി മിണ്ടി മദിക്കുന്ന നേരത്ത്
    ചെണ്ട കൊട്ടുന്നു നെഞ്ചിടിപ്പാഴത്തില്
    മുട്ടി മുട്ടി നടക്കുന്ന നേരത്ത്
    ചുട്ടുപൊള്ളുന്നു കരളും കിനാക്കളും
    തൊട്ടു തൊട്ടങ്ങു കെട്ടിപ്പിടിക്കുമ്പോള്
    പൊട്ടി വിരിയുന്നു
    പ്രാണന്റെ ചെമ്പകം.
  • Leelamani VK ശുഭദിനാശംസകൾ സഖീ
  • Anooja Anil Kumar ശുഭദിനം
  • Sobha Ramakrishnan ശുഭദിനം
  • Nandakumar Kandamangalam കോയ്ക്കോടും പണ്ടേ ഇസ്കൂളാണ്.. നന്നായ്റ്റ് പറയുമ്പോ ഉസ്കൂളും.
    Image may contain: text
  • കൃഷ്ണ ആർ കൃഷ്ണൻ ശുഭദിനാശംസകൾ...
  • Radhakrishnan Pattambi അണ്ണാമല ചെട്ടിയാർ
    (1881-1948)
    See more
    Image may contain: 1 person
  • Asha Nair ശുഭദിനം
  • Sivarajan Kovilazhikam ശുഭദിനം
  • Ramachandran Kodumunda ശുഭദിനം
  • Madhavan Divakaran "ചിറകില്ലാപ്പക്ഷി"
    ***********************
    പാറിപ്പറന്നു സ്നേഹം

    കൊത്തിയിട്ടൊരു പക്ഷി...
    സ്നേഹമാം വിഹായസ്സിൽ
    പാറിപ്പറക്കുമെൻ ചിറകുകൾ
    നീയെന്തിനു ഛേദിച്ചു കളഞ്ഞു !
    *
    സ്നേഹമെന്തെന്നു നിന്നെ പഠിപ്പിച്ച-
    തെൻ കരാംഗുലികളല്ലേ ...
    എന്നധരങ്ങളല്ലേ...
    എൻ മധുര മൊഴികളല്ലേ...
    എൻ ചന്ദ്രികാനിലാവൂറും
    പുഞ്ചിരിയല്ലേ...
    *
    ഈ ചിറകില്ലാപ്പക്ഷിയെ
    വെടിഞ്ഞുനീയകലുമ്പോഴും
    നിന്നെ ഞാൻ സ്നേഹിക്കുന്നു!
    സ്നേഹമാണഖിലസാരമൂഴിയിൽ!
    *********************
    ** എം. എം. ദിവാകരൻ **
    15-06-2020
  • Ramesan Ptk ശുഭരാത്രി . . .❤️

Comments

Popular posts from this blog

ജ്യോതിർഗ്ഗമയ 2020 ജൂൺ 10 ബുധൻ

2020 ജൂൺ 14/ ഞായർ