ജ്യോതിർഗ്ഗമയ 2020 ജൂൺ 10 ബുധൻ
ജ്യോതിർഗ്ഗമയ !
*****************
2020 ജൂൺ 10, ബുധൻ
1195 ഇടവം 27
1942 ജ്യേഷ്ഠം 20
1441 ഷബ്ബാൽ 17
തിരുവോണം / പഞ്ചമി.
ഇന്ന്;
പോർച്ചുഗൽ: പോർച്ചുഗൽ ദിനം!
ജോർദാൻ: സൈനിക ദിനം!
ഫ്രെഞ്ച് ഗയാന : അബോളിഷൻ ഡേ !
[റദ്ദാക്കൽ ദിനം]
ഇറ്റലി : നാവിക ദിനം!
കോംഗൊ: അനുരജ്ഞന ദിനം!
. …………
ഒബാമയുടെ പിന്‍ഗാമിയാകാന്‍ തയ്യാറായിരുന്ന ഇന്ത്യന്‍വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉദിച്ചുയരുന്നതാരവും ലൂയിസിയാന ഗവര്‍ണറുമായിരുന്ന ബോബി ജിന്‍ഡാലി(45)ന്റെയും,
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായംകുറഞ്ഞ വനിത മലാവത്ത് പൂർണ്ണയുടെയും (2000),
യുക്തിവാദത്തെപ്പറ്റിയും നിരീശ്വരവാദത്തെപ്പറ്റിയും പുസ്തകങ്ങൾ രചിച്ച് യുക്തിവാദികൾക്കിടയിൽ പ്രമുഖനായ ശ്രീനി പട്ടത്താനത്തിന്റെയും (1954),
ആധുനിക മലയാളഗദ്യശൈലിക്കു രൂപംനൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവരിൽ ഒരാളായ ആർച്ചു ഡീക്കൻ കോശിയുടെ പൗത്രൻ ജോൺ തോമസിന്റെ പുത്രിയും ശില്‌പകലാ വിദഗ്ദ്ധയുമായ അനിലാ ജേക്കബിന്റെയും (1941),
മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും, വന്യജീവികളെ ക്കുറിച്ച് ഫോട്ടോ സഹിതം അനുഭവ ക്കുറിപ്പുകൾ എഴുതുന്ന ഒരു വന്യജീവി ഫോട്ടോഗ്രാഫറായ എൻ.എ. നസീറിന്റെയും (1962),
നോവൽ, കഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലുള്ള നിരവധികൃതികൾ രചിച്ച സമകാലിക എഴുത്തുകാരൻ കെ. അരവിന്ദാക്ഷന്റെയും ( 1953),
മുൻ മന്ത്രിയും തൊടുപുഴ എം.എൽ.എ യും കേരള കോൺഗ്രസ്സ് (എം ) സംസ്ഥാന ചെയർമാനുമായ പി.ജെ ജോസഫിന്റെയും (1944 ) ജന്മദിനം !
**********************
ഇന്നത്തെ ചർച്ചയ്ക്ക് …
***********************
.
ആരാധന
___________
കൂട്ടരേ,
അപ്പോള്‍ പറഞ്ഞുവന്നത്
എന്താണെന്നുവെച്ചാല്‍
അവന്‍ ജനിച്ചിട്ടില്ല;
ജനിക്കാന്‍ അവനു ഭയമാണ്.
അവന്‍ മരിക്കുകയുമില്ല;
മരിക്കാനും അവന് ഭയമാണ്
കാണുന്നതെല്ലാം അവനെന്ന്
നിങ്ങള്‍ക്ക് പറയേണ്ടിവരുന്നു.
അവന്‍ നിങ്ങളെ കാണിക്കുകയില്ല
കേള്‍ക്കുന്നത് മുഴുവന്‍
അവന്റെ സ്വരങ്ങളെന്ന്
നിങ്ങള്‍ വിശ്വസിക്കും.
അവന്‍ കേള്‍പ്പിക്കുകയില്ല.
അത്രമേല്‍ ഭയമാണ്,
അവന് നിങ്ങളെ.
സ്വന്തം സൃഷ്ടികളെ
ഇത്ര വിശ്വസിക്കാത്ത
(അല്ലെങ്കില്‍
തനിക്കിട്ട് പണിതരുമെന്ന്
ഇത്ര വിശ്വാസമുള്ള)
ഒരാളുമുണ്ടാവില്ല ലോകത്ത്.
സ്വന്തം സൃഷ്ടികളുടെ
സ്വയം പ്രഖ്യാപിത ശത്രുവായി
അവന്‍ ഒളിച്ചുകഴിയുന്നു.
എല്ലാം അവന്‍ ചെയ്യുന്നു.
പൂക്കളെ വിടര്‍ത്തുന്നു,
കിളികളെ പാടിക്കുന്നു,
നദികളെ ഒഴുക്കുന്നു,
അതീവരഹസ്യമായി.
പോക്കുവരവുകളുടെ
ഒരു നിഴല്‍
ഒരനക്കം
ഒരു ഗന്ധം
ഒന്നുമില്ലാതെ.
ഭയംകൊണ്ട് നമ്മളവനെ
ആരാധിക്കുന്നതുപോലെ
അവന്‍ നമ്മളെയും...
-വിഷ്ണുപ്രസാദ്
ഇന്നത്തെ സ്മരണ !
**********************
എൻ. ഗോപാലപിള്ള, മ. (1901-1968),
അലക്സാണ്ടർ പറമ്പിത്തറ, മ. (1900 -1989)
ജെ കെ വി (ജോസഫ് കെ. വി), മ. (1930 -1999 )
പി എ ഉത്തമൻ, മ (1961- 2008)
കേശവ് മാലിക്, മ. (1924 – 2014)
ഗിരീഷ് കർണാട് മ.(1939-2019)
മഹാനായ അലക്സാണ്ടർ, മ. (356-323 ബീ.സി)
അഡോൾഫ് വോൺഹാർനാക്, മ. ( 1851- 1930)
സിഗ്രിഡ് ഉൺസെറ്റ്, മ. (1882 – 1949)
മാർഗരറ്റ് അബോട്ട്, മ. (1878 -1955 )
ഫാസ്‌ബൈന്‍ഡർ, മ. (1945 –1982)
പി. ശങ്കരൻ നമ്പ്യാർ, ജ. (1892 -1954)
കെ.എ. ദാമോദര മേനോൻ, ജ. (1906-1980)
എം.എസ് ഗോപാലകൃഷ്ണൻ, ജ. (1931 –2013)
ടി.വി.ആർ. ഷേണായി, ജ. (1941 - 2018 )
ഗുസ്താവ് കൂർബെ, ജ. (1819 – 1877)
സോൾ ബെല്ലൊ, ജ. (1915 – 2005)
ചരിത്രത്തിൽ ഇന്ന് …
**********************
1846 - മെക്സിക്കൻ-അമേരിക്കൻ യുദ്ധം. കാലിഫോർണിയ റിപ്പബ്ലിക്ക് മെക്സിക്കോയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1940 - രണ്ടാം ലോക മഹായുദ്ധം- ഇറ്റലിഫ്രാൻസുമായും യുണൈറ്റഡ് കിംഗ്ഡവുമായും യുദ്ധം പ്രഖ്യാപിച്ചു.
1947 - ആദ്യത്തെ ഓട്ടോമൊബൈൽ 'സാബ്' നിർമ്മിച്ചു.
1977 - ആപ്പിൾ കമ്പ്യൂട്ടർ കമ്പനി ആദ്യത്തെ ആപ്പിൾ 2 പേർസണൽ കമ്പ്യൂട്ടർ കയറ്റി അയച്ചു.
2001 - മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ ലെബനനിലെ ആദ്യത്തെ വനിതാ സന്യാസിനിയായ റാഫ്‌കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
.
ഒരുപാട് അറിവുകള്‍ നല്‍കുന്ന പോസ്റ്റ് , വായിക്കുക
ReplyDelete