2020 ജൂൺ 11 വ്യാഴം195 ഇടവം 28
ജ്യോതിർഗ്ഗമയ' !!!
*******************
2020 ജൂൺ
111/ വ്യാഴം195 ഇടവം 28
1942 ജ്യേഷ്ഠം 21
1441 ഷബ്ബാൽ 18
അവിട്ടം / ഷഷ്ഠി
.
.
ഇന്ന് ;
ലിബിയ: അമേരിക്കൻ കുടിയൊഴിപ്പിക്കൽ ദിനം!
ബ്രസീൽ: നാവിക സ്മരണോത്സവ ദിനം!
ഹോണ്ടുറാസ് : വിദ്യാർത്ഥി ദിനം!
ഡെൻമാർകെ: പ്രിൻസ് ഹെൻറിക്കിന്റെ ജന്മദിനം!
. …………
മുംബൈ കേന്ദ്രമാക്കിയുള്ള 'നളന്ദ നൃത്തഗവേഷണ കേന്ദ്ര'ത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്തകലാ മഹാവിദ്യാലയ'യുടെ സ്ഥാപക പ്രിൻസിപ്പാളും, മോഹിനിയാട്ടംഅടക്കമുള്ള വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങളെ പരിപോഷിപ്പിച്ചു കൊണ്ടുമിരിക്കുന്ന പ്രശസ്ത ശാസ്ത്രീയനൃത്തകലാകാരി കനക് റെലെയുടെയും (1937),
പലപ്രാവശ്യം ബീഹാറിന്റെ മുഖ്യമന്ത്രിയും കേന്ദ്രത്തിൽ റെയിൽവെ മന്ത്രിയും, 'കാലിത്തീറ്റ കുംഭകോണം' തുടങ്ങി പല അഴിമതി കേസുകളിലെ പ്രതിയും ആർ.ജെ.ഡി പാർട്ടിയുടെ സ്ഥാപകനേതാവുമായ ലാലു പ്രസാദ് യാദവിന്റെയും (1947),
അന്താരാഷ്ട്ര ക്രിക്കറ്റ്കളിയിൽ ന്യൂസിലൻഡ് ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ മിച്ചൽ ജോൺ മക്ക്ലെനഗെന്റെയും (1986)ജന്മദിനം!
. **********
ഇന്നത്തെ ചർച്ചയ്ക്ക്…
***********************
കുരുത്തം കെട്ടവൾ
-----------------------------
കുറുമ്പി പെണ്ണിന്റെ
ഇടുപ്പളന്നപ്പോൾ
തുടിച്ചുപോയെന്റെ കരള്
തുടുത്ത മാറിടം
അളന്നെടുത്തപ്പോൾ
തളിർത്ത് പോയെന്റെ കനവ്.
തളിർത്തമേനി ഞാൻ
അളന്നെടുത്തപ്പോൾ
നിലച്ചപോലെന്റെ കരള്
കഴുത്തളന്നപ്പോൾ
സുഗന്ധമേറ്റെന്റെ
നിലമറന്നപോയ് മനവും.
കുരുത്തം കെട്ടവൾ
കഴുത്തിറക്കത്തെ വരച്ചു
കാട്ടിയ നിമിഷം
ഒഴിഞ്ഞ നെഞ്ചിതിൽ
കിനിഞ്ഞു തേന് പോൽ
മൃദുല മോഹത്തിൻ കറുപ്പ്.
കനത്ത മോഹത്തെ
അടക്കി വെച്ചിട്ട്
മുറിച്ചെടുത്ത് ഞാനഴക്
മിടുക്കിപ്പെണ്ണിനെ
വരച്ചെടുത്തപോൽ
അടിച്ചെടുത്തൊരു ബ്ലൗസ്.
കറുമ്പിപെണ്ണവൾ
ബ്ലൗസണിഞ്ഞിട്ട്
നടന്നു പോകുന്ന വഴിയെ
തലചെരിച്ചു ഞാ-
നിടയ്ക്ക് നോക്കുമ്പോൾ
തൗസന്റ് വാൾട്ടിന്റെ പവറ്.
-മജു മണിയൻ നെടുമുടി
ഇന്നത്തെ സ്മരണ !
*********************
കേരളവർമ്മ, മ. (1879 - 1919)
പാലാ നാരായണൻ നായർ, മ. (1911-2008)
സ്വാമി ബ്രഹ്മവ്രതൻ, മ. (1908-1981)
സെബാസ്റ്റ്യൻ മങ്കുഴിക്കരി, മ. (1929 - 1994)
അഡ്വ കെ ആര്‍ തമ്പാൻ, മ. (-2008 )
വി സി ശുക്ല, മ. (1926 - 2013)
അഗസ്റ്റസ് അല്ലെൻ, മ. (1806 -1864 )
യൂറിക്കോ ഡൂത്ര, മ. (1885 -1974 )
ലെവ് വിഗോട്സ്കി, മ. (1896 - 1936)
സി. കൃഷ്ണൻ (മിതവാദി), ജ. (1867 - 1938),
അബു ഏബ്രഹാം, ജ. (1924 – 2002),
കെ. എസ്. ഹെഗ്ഡെ, ജ. (1909 -1990 )
എം.കെ. പാന്ഥെ, ജ. (1924 - 2011)
ബെൻ ജോൺസൻ, ജ. (1572 - 1637)
മൈക്കിൾ കകോയാനിസ്, ജ. (1922–2011)
ചരിത്രത്തിൽ ഇന്ന്
*********************
1580 - യുവൻ ഡി ഗരായ് 'ബ്യൂണസ് അയേർസ്' നഗരം സ്ഥാപിച്ചു.
1866 - ഇപ്പോൾ അലഹബാദ് ഹൈക്കോടതി എന്നറിയപ്പെടുന്ന ആഗ്ര ഹൈക്കോടതി പ്രവർത്തനമാരംഭിച്ചു.
1935 - എഫ്.എം. പ്രക്ഷേപണത്തിന്റെ ഉപജ്ഞാതാവായ എഡ്വിൻ ആംസ്ട്രോങ്, തന്റെ കണ്ടുപിടുത്തത്തിന്റെ ആദ്യ പൊതുപ്രദർശനം അമേരിക്കയിലെ ന്യൂ ജഴ്സിയിൽ വച്ച് നടത്തി.
1937 - ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ, 8 സൈനികനേതാക്കളുടെ വധശിക്ഷ നടപ്പാക്കി.
1940 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിലെ ജെനോവയിലും ട്യൂറിനിലും ബ്രിട്ടീഷ് സൈന്യം ബോംബാക്രമണം നടത്തി.
2007 - സൈലൻറ് വാലിക്ക് ചുറ്റും ബഫർസോൺ ഉണ്ടാക്കാനായി ഉത്തരവ് ഇറങ്ങി, വൈൽഡ് ലൈഫ് വാർഡൻ ചുമതലയേറ്റു.
.
Comments
Post a Comment