2020 ജൂൺ 14/ ഞായർ
ജ്യോതിർഗ്ഗമയ' !!! ******************** 1195 ഇടവം 31 ഉത്തൃട്ടാതി / നവമി 2020 ജൂൺ 14/ ഞായർ ************************** ഇന്ന് ലോക രക്തദാന ദിനം (ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം 2004 മുതൽ എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനു മായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.) അമേരിക്ക : ബാൾട്ടിക് ഫ്രീഡം ഡേ അമേരിക്ക: പതാക ദിനം എസ്റ്റോണിയ, ലിത്വേനിയ: ദേശീയ അനുശോചന ദിനം ഫാൽക് ലാൻഡ് ഐലാൻഡ് / കിഴക്കൻ ജോർജിയ / കിഴക്കൻ സാൻഡ്വിച്ച് ഐ ലാൻഡ്: വിമോചന ദിനം മലാവി: സ്വാതന്ത്ര്യ ദിനം ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും, ഇപ്പോൾ അമേരിക്കൻ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപിന്റെയും(1946), ബോളിവുഡ് അഭിനേത്രിയും ടെലിവിഷൻ അവതാരകയും അനുപം ഖേറിന്റെ പത്നിയുമായ കിരൺ ഖേറിന്റെയും (1955) മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെസ്ഥാപക നേതാവായ രാജ് താക്കറെയുടെയും (1968), 24 സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടി, ചരിത്രത്തിലെ ഏറ്റവും പ്ര...